Wednesday, March 11, 2026 Last Updated 48 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.01 AM

കുടിയേറ്റക്കാര്‍ക്ക്‌ പിന്തുണയുമായി ഗ്രാമി അവാര്‍ഡ്‌ വേദി ബാഡ്‌ ബണ്ണിക്ക്‌ ആല്‍ബം ഓഫ്‌ ദ്‌ ഇയര്‍ പുരസ്‌കാരം

ലോസ്‌ ഏയ്‌ജല്‍സ്‌: ഗ്രാമി ആല്‍ബം ഓഫ്‌ ദ്‌ ഇയര്‍ പുരസ്‌കാരം ലാറ്റിന്‍ കലാകാരന്‍ ബാഡ്‌ ബണ്ണിക്ക്‌. ഗ്രാമി അവാര്‍ഡുകളുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ലാറ്റിനമേരിക്കന്‍ പൗരന്‍ ഈ അംഗീകാരം നേടുന്നത്‌. ട്രംപ്‌ ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരേ ഡസന്‍ കണക്കിനു താരങ്ങള്‍ ആക്ഷേപം ചൊരിഞ്ഞ ചടങ്ങില്‍ ലേഡി ഗാഗയെയും കെന്‍ഡ്രിക്‌ ലാമറിനെയും പിന്തള്ളിയാണ്‌ ബാഡ്‌ ബണ്ണി പുരസ്‌കാരം നേടിയത്‌. പ്യൂര്‍ട്ടോ റിക്കോയുടെ സംഗീത ചരിത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഡെബി ടിറാര്‍ മാസ്‌ ഫോട്ടോസിന്റെ ആറാം ആല്‍ബത്തിനാണ്‌ അംഗീകാരം. സ്വപ്‌നങ്ങള്‍ക്കുവേണ്ടി വീടും ഭൂമിയും രാജ്യവും ഉപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ക്കയി ബാഡ്‌ ബണ്ണി തന്റെ പുരസ്‌കാരം സമര്‍പ്പിച്ചു.
മികച്ച പുതിയ കലാകാരിയായി ബ്രിട്ടീഷ്‌ ഗായിക ഒലിവിയ ഡീന്‍ തെരഞ്ഞെടുക്കപ്പെട്ടു. കുടിയേറ്റക്കാരെ പിന്തുണയ്‌ക്കാന്‍ അവരും പുരസ്‌കാരവേദിയിലെ തന്റെ ഊഴം ഉപയോഗിച്ചു. കുടിയേറ്റക്കാരന്റെ ചെറുമകളായിട്ടാണ്‌ താനിവിടെ വന്നിരിക്കുന്നതെന്നും താന്‍ ധീരതയുടെ സൃഷ്‌ടിയാണെന്നും അവര്‍ പറഞ്ഞു. ഒലിവിയയുടെ മുത്തശ്ശി കാര്‍മെന്‍ വിന്‍ഡ്രഷ്‌ കുടിയേറ്റ തലമുറയുടെ ഭാഗമായിരുന്നു.
ലോല യങഗ്‌, യുങ്‌ബ്ലൂഡ്‌, എഫ്‌.കെ.എ ട്വിഗ്‌സ്‌, സിന്തിയ എറിവോ, ദി ക്യൂര്‍ എന്നിവരും ബ്രിട്ടനില്‍നിന്നുള്ള വിജയികളില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കൊപ്പം കെഹ്‌ലാനി, ഗേ്ലാറിയ എസെ്‌റ്റഫാന്‍, ബില്ലി എലിഷ്‌ എന്നിവരുള്‍പ്പെടുന്ന മറ്റു താരങ്ങളും കുടിയേറ്റക്കാരെ പിന്തുണച്ചു സംസാരിച്ചു. ബാഡ്‌ജുകള്‍ ധരിച്ചരാണ്‌ ഒട്ടനവധി സംഗീതജ്‌ഞര്‍ പരിപാടിയില്‍ പങ്കെടുത്തത്‌.
മികച്ച ആല്‍ബത്തിനുള്ള പുരസ്‌കാരത്തിന്‌ തന്റെ പേര്‌ വായിച്ചപ്പോള്‍ ബാഡ്‌ ബണ്ണി എന്ന ബെനിറ്റോ ഒകാസിയോ സ്‌തബ്‌ധനായിരുന്നു.
വേദിയിലേക്ക്‌ നടക്കുംമുമ്പ്‌ സ്വയം സംയമനം പാലിക്കാന്‍ അദ്ദേഹം കുറച്ച്‌ നിമിഷങ്ങളെടുത്തു. വേദിയില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ബാഡ്‌ ബണ്ണിയുടെ ഹാരി സ്‌റ്റൈല്‍സ്‌ എന്ന ആല്‍ബമാണ്‌ അംഗീകാരം നേടിയത്‌. നേരത്തെ മികച്ച ഉര്‍ബാന ആല്‍ബത്തിനുള്ള സമ്മാനം അദ്ദേഹം നേടിയിട്ടുണ്ട്‌. 'ദൈവത്തിന്‌ നന്ദി പറയുംമുമ്പ്‌, ഐ.സി.ഇ ഔട്ട്‌ എന്നു പറയുന്നതായി അദ്ദേഹം പറഞ്ഞു. രണ്ടു സാധാരണക്കാരുടെ മരണം ഉള്‍പ്പെടെ മിനിയാപൊളിസില്‍ ആഴ്‌ചകളോളം നീണ്ടുനിന്ന സംഘര്‍ഷത്തെ അദ്ദേഹം പരാമര്‍ശിച്ചു.
'നമ്മള്‍ കാട്ടാളന്മാരല്ല, മൃഗങ്ങളല്ല, അന്യഗ്രഹജീവികളല്ല, മനുഷ്യരാണ്‌, അമേരിക്കക്കാരാണ്‌' എന്നു പ്രഖ്യാപിച്ചാണ്‌ വൈല്‍ഡ്‌ ഫ്‌ളവറിലൂടെ സോങ്‌ ഓഫ്‌ ദ്‌ ഇയര്‍ പുരസ്‌കാരം നേടിയ ബില്ലി എലിഷ്‌ സദസിനെ അഭിസംബോധന ചെയ്‌തത്‌. എലിഷിന്റെ 2024 ലെ ഹിറ്റ്‌ മി ഹാര്‍ഡ്‌ ആന്‍ഡ്‌ സോഫ്‌റ്റ്‌ എന്ന ആല്‍ബത്തിലെ ശ്രദ്ധേയമായ ഗാനമാണ്‌ വൈല്‍ഡ്‌ഫ്‌ളവര്‍. 2020 ല്‍ ബാഡ്‌ ഗൈയ്‌ക്കും 2021 ല്‍ എവരിതിങ്‌ ഐ വാണ്ടഡ്‌ എന്ന ബല്ലാഡിനും അവര്‍ക്ക്‌ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 03 Feb 2026 11.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW