-->
കുവൈത്ത്‌സിറ്റി: ജില്ല അസോസിയേഷനുകളുടെ കുവൈറ്റിലെ കോഡിനേഷൻ കമ്മിറ്റി കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട)കഴിഞ്ഞ ശനിയാഴ്ച്ച ഫർവാനിയ തക്കാരാ ഓഡിറ്റോറിയത്തിൽ വച്ച് 2025 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൺവീനർ തങ്കച്ചൻ ജോസഫ് സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് കൺവീനർ സകീർ പുതുനഗരം , സാമ്പത്തിക റിപ്പോർട്ട് ജിനേഷ് ജോസും അവതരിപ്പിച്ചു പാസ്സാക്കി. കൺവീനർ സന്തോഷ് പുനത്തിൽ ആശംസകൾ നേര്‍ന്നു.തുടർന്ന് *പുതിയ പ്രവർത്തന വർഷ ഭാരവാഹികളായി ജനറൽ കൺവീനർ തിരുവനതപുരം ജില്ലാ പ്രവാസി അസോസിയേഷൻ (TEXAS) ജിയാഷ് അബ്ദുൽ കരീം, കൺവീനർമാരായി,
മലപ്പുറം ജില്ലാ അസോസിയേഷൻ (MAK) മുഹമ്മദ് ബഷീർ, കൊട്ടയം ജില്ലാ അസോസിയേഷൻ (KODPAK) ജിത്തു തോമസ്, ഇടുക്കി ജില്ലാ അസോസിയേഷൻ (IAK) എബിൻ തോമസ് ,കോട്ടയം ജില്ലാ അസോസിയേഷൻ (KDAK) സിബി തോമസ് എന്നിവരെ യോഗം തിരഞ്ഞെടുത്തു*.
അമ്പതിൽ പരം സംഘടന നേതാക്കൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ ജിയാഷ് അബ്ദുൽ കരീം നന്ദി രേഖപ്പെടുത്തി.