Wednesday, March 11, 2026 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 04.11 PM

‘ഓസ്ട്രേലിയയിലേക്ക് വന്ന് ഈ ‘കെണിയില്‍’ വീഴരുത്; ഞാനിവിടുത്തെ സുഖസൗകര്യങ്ങള്‍ക്കും സമാധാനത്തിനും അടിമപ്പെട്ടുപോയി...’ വൈറലായി ഇന്ത്യന്‍ യുവതിയുടെ വീഡിയോ

uploads/news/2026/02/823578/Untitled-7.jpg
Indian vlogger about Austrailian life (Image Source: Instagram)

ഇന്ത്യയില്‍ നിന്ന് പഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ മനസ്സില്‍ സ്വപ്നങ്ങളുടെ വലിയൊരു കൂമ്പാരം തന്നെയുണ്ടാകും. അതില്‍ ചിലതൊക്കെ നടക്കാറുണ്ടെങ്കിലും മറ്റ് ചിലതൊക്കെ സ്വപ്നങ്ങളായി തന്നെ അവശേഷിക്കും. വിദേശ രാജ്യങ്ങളിലെത്തിയ ശേഷം തങ്ങള്‍ നേരിട്ട അനുഭവങ്ങളും കൗതുകങ്ങളുമൊക്കെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ആകാൻഷ എന്ന ഇന്ത്യന്‍ യുവതി പങ്കിട്ട ഓസ്ട്രേലിയന്‍ ജീവിതത്തെക്കുറിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയിലെ തന്റെ ജീവിതം ഒരു വലിയ ‘കെണി’ ആണെന്നാണ് യുവതി ഈ വീഡിയോയില്‍ പറയുന്നത്. ഈ ‘കെണി’ സാമ്പത്തിക ബുദ്ധിമുട്ടുകളോ, കഷ്ടപ്പാടുകളോ അല്ല മറിച്ച് മറിച്ച്‌ അവിടുത്തെ ഉയർന്ന ജീവിതനിലവാരത്തെയും സമാധാനത്തെയും കുറിച്ചുള്ളതാണെന്നുള്ളതാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം.
‘‘ഓസ്‌ട്രേലിയയിലേക്ക് താമസം മാറുന്നത് എന്റെ ജീവിത പ്രതീക്ഷകളെ പൂർണ്ണമായും തകിടം മറിക്കുമെന്ന് ആരും എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല...എനിക്ക് തിരക്കുകൂട്ടാം, അൽപ്പം കഷ്ടപ്പെടാം, ഒരുപക്ഷേ എപ്പോഴെങ്കിലും വിശ്രമിക്കാം എന്നൊക്കെ കരുതിയാണ് ഞാൻ ഇവിടെ വന്നത്...’’ ആകാൻഷ കുറിച്ചു.
ഉയർന്ന ശമ്പളമുള്ള ജോലിയും സുഖലോലുപമായ ജീവിതവും സ്വപ്നം കണ്ടാണ് താൻ ഓസ്‌ട്രേലിയയില്‍ എത്തിയതെന്ന് ആകാൻഷ പറയുന്നു. ‘‘കഠിനാധ്വാനം ചെയ്യാനും കഷ്ടപ്പെടാനും തയ്യാറെടുത്തിരുന്ന എനിക്ക് പക്ഷേ നേരിടേണ്ടി വന്നത് തികച്ചും വ്യത്യസ്തമായ ഒരു ജീവിത സാഹചര്യമായിരുന്നു. വെറും ആറുമാസം കൊണ്ട് എന്റെ ശീലങ്ങള്‍ ആകെ മാറിമറിഞ്ഞു.
പുലർച്ചെ 6 മണിക്ക് എഴുന്നേല്‍ക്കാനും കൃത്യമായി ജിമ്മില്‍ പോകാനും താൻ പഠിച്ചു. വെറും വിനോദത്തിനായി മാത്രം പങ്കാളിക്കൊപ്പം 10 കിലോമീറ്റർ വരെ ഹൈക്കിംഗ് നടത്താൻ ഇപ്പോള്‍ മടിയില്ല. രാത്രികാലങ്ങളില്‍ ഭയമില്ലാതെ പുറത്തിറങ്ങി നടക്കാം. ശുദ്ധവായു ശ്വസിക്കാനും എല്ലാ ദിവസവും മനോഹരമായ സൂര്യാസ്തമയം കാണാനും സാധിക്കുന്നു. വാരാന്ത്യങ്ങളില്‍ ജോലിയെക്കുറിച്ച്‌ ചിന്തിച്ച്‌ കുറ്റബോധം തോന്നേണ്ട ആവശ്യമില്ല.
അസുഖം വന്നാല്‍ അവധി എടുക്കാൻ ആരെയും ബോധിപ്പിക്കേണ്ടതില്ലാത്ത, പിന്തുണയ്ക്കുന്ന ഒരു തൊഴില്‍ സംസ്കാരമാണ് ഇവിടെയുള്ളത്. ഒരു ദിവസം മുഴുവൻ ജോലി കഴിഞ്ഞു വന്നാലും വൈകുന്നേരങ്ങളില്‍ വിനോദങ്ങളില്‍ ഏർപ്പെടാൻ ആവശ്യമായ ഊർജ്ജം ഇപ്പോഴും എന്നില്‍ ബാക്കിയുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ഇന്ത്യയിലായിരുന്നപ്പോള്‍ സമാധാനം, സമയം, സാമ്പത്തിക ഭദ്രത എന്നിവയൊക്കെ വലിയ ആഡംബരങ്ങളായിട്ടാണ് തോന്നിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊക്കെ എന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഈ സുഖസൗകര്യങ്ങള്‍ക്കും സമാധാനത്തിനും ഞാന്‍ അടിമപ്പെട്ടുപോയി. ഇതില്‍ നിന്ന് ഒരു മോചനം സാധ്യമല്ലാത്തതിനാല്‍ ഇതൊരു ‘10/10 അസ്സല്‍ കെണി’ ആണ്...’ ആകാൻഷ തമാശയായി പറയുന്നു.
മനോഹരമായ പ്രകൃതിയും സുരക്ഷിതത്വവും നിറഞ്ഞ ഈ ജീവിതത്തില്‍ നിന്ന് പഴയ തിരക്കുകളിലേക്ക് മടങ്ങിപ്പോകാൻ തനിക്ക് കഴിയില്ലെന്നും അതുകൊണ്ട് ആരും ഇങ്ങോട്ട് വന്ന് ഈ ‘കെണിയില്‍’ വീഴരുത് എന്നും യുവതി വീഡിയോയുടെ ക്യാപ്ഷനില്‍ തമാശരൂപേണ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി പേര്‍ രസകരമായ കമന്റുകളും കുറിക്കുന്നുണ്ട്.

Ads by Google
Monday 02 Feb 2026 04.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW