Saturday, March 14, 2026 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.19 AM

എപ്‌സ്‌റ്റീന്‍ ഫയലുകളിലെ മോദിയുടെ പേര്‌ : തള്ളിക്കളഞ്ഞ്‌ ഇന്ത്യ

uploads/news/2026/02/823411/3.jpg

ന്യൂഡല്‍ഹി: ലോകമെമ്പാടും രാഷ്‌ട്രീയക്കൊടുങ്കാറ്റുയര്‍ത്തിയ എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഉള്‍പ്പെട്ടതില്‍ വിവാദം.
അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട്‌ യു.എസ്‌ നീതിന്യായ വകുപ്പ്‌ പുറത്തുവിട്ട പുതിയ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്‍ ഉള്‍പ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌.
ഒരു ഇ മെയിലിലെ പരാമര്‍ശത്തില്‍ എപ്‌സ്‌റ്റിന്‍, മോദിയുടെ പേര്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വിവരമാണു പുറത്തുവന്നത്‌. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ്‌ ഈ മെയിലില്‍ എപ്‌സ്‌റ്റീന്‍ പരാമര്‍ശിച്ചിട്ടുള്ളത്‌.
അതേസമയം, പ്രധാനമന്ത്രിയുടെ പേരു പരാമര്‍ശിക്കുന്ന ഇമെയില്‍ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടുവെന്നും എന്നാല്‍ ഇത്‌ തികച്ചും അടിസ്‌ഥാനരഹിതമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. പ്രധാനമന്ത്രി 2017 ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു എന്നതൊഴിച്ചാല്‍, ഫയലുകളിലെ മറ്റ്‌ സൂചനകള്‍ ഒരു കുറ്റവാളിയുടെ വെറും പാഴ്‌വാക്കുകള്‍ മാത്രമാണെന്ന്‌ വക്‌താവ്‌ രണ്‍ധീര്‍ സിങ്‌ ജയ്‌സ്വാള്‍ അറിയിച്ചു.അതേ സമയം, മോദി എന്തിനാണ്‌ എപ്‌സ്‌റ്റിന്റെ ഉപദേശം കേട്ടതെന്നാണ്‌ കോണ്‍ഗ്രസിന്റെ ചോദ്യം.

Ads by Google
Sunday 01 Feb 2026 11.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW