Wednesday, March 11, 2026 Last Updated 32 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.18 AM

കടംചോദിച്ച്‌ നടക്കേണ്ടിവരുന്നതില്‍ ലജ്‌ജിക്കുന്നു: തുറന്നുപറഞ്ഞ്‌ പാക്‌ പ്രധാനമന്ത്രി

uploads/news/2026/02/823405/2.jpg

ഇസ്ലാമാബാദ്‌: സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങള്‍ക്ക്‌ മുന്നില്‍ കൈനീട്ടേണ്ടിവരുന്ന അവസ്‌ഥയില്‍ അങ്ങേയറ്റം ലജ്‌ജിക്കുന്നുവെന്ന്‌ പാകിസ്‌താന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ്‌ ഷെരീഫ്‌. രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരുമായി ഇസ്ലാമാബാദില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍.
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വായ്‌പകള്‍ തേടുന്നത്‌ ആത്മാഭിമാനത്തിന്‌ വലിയ ആഘാതമാണെന്നും സഹായം ചോദിക്കുമ്പോള്‍ തന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും തലകള്‍ നാണക്കേടുകൊണ്ട്‌ കുനിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹായം നല്‍കുന്ന രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും തള്ളിക്കളയാന്‍ സാധിക്കാത്ത വിധം തങ്ങള്‍ വിട്ടുവീഴ്‌ചകള്‍ക്ക്‌ നിര്‍ബന്ധിതരാകുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
2008- മുതല്‍ പാകിസ്‌താന്റെ സാമ്പത്തികനില അസ്‌ഥിരമായി തുടരുകയാണ്‌. 2021-ല്‍ പണപ്പെരുപ്പം കൂടുകയും രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയും ചെയ്‌തിരുന്നു. നിലവില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഏകദേശം ഇരട്ടിയായിട്ടുണ്ടെങ്കിലും അതില്‍ സുഹൃദ്‌ രാജ്യങ്ങളില്‍നിന്നുള്ള കടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന്‌ ഷെരീഫ്‌ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി രാജ്യാന്തര നാണയ നിധിയുമായി (ഐ.എം.എഫ്‌) പാക്കിസ്‌ഥാന്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ്‌ പരാമര്‍ശം.

Ads by Google
Sunday 01 Feb 2026 11.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW