Wednesday, March 11, 2026 Last Updated 28 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.18 AM

പാകിസ്‌താനില്‍ ബി.എല്‍.എ ആക്രമണം; 10 സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്‌: പാകിസ്‌താനിലെ ബലൂചിസ്‌താന്‍ പ്രവിശ്യയില്‍ ബലൂച്‌ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) നടത്തിയ ആക്രമണങ്ങളില്‍ 10 സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 37 ബി.എല്‍.എ പോരാളികളെ വധിച്ചു. അഞ്ചു ജില്ലകളിലായി പന്ത്രണ്ടിലധികം കേന്ദ്രങ്ങളിലാണ്‌ ഒരേസമയം ആക്രമണം ഉണ്ടായത്‌.
പ്രവിശ്യാ തലസ്‌ഥാനമായ ക്വറ്റയ്‌ക്ക്‌ പുറമെ പാസ്‌നി, മസ്‌താങ്‌, നോഷ്‌കി, ഗ്വാദര്‍ എന്നിവിടങ്ങളിലാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌. ക്വറ്റയില്‍ മാത്രം നാലു പോലീസുകാര്‍ക്ക്‌ ജീവന്‍ നഷ്‌ടമായി. സൈനിക താവളങ്ങളെയും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെയുമാണ്‌ ലക്ഷ്യമിട്ടത്‌.
പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ 'ഓപ്പറേഷന്‍ ഹെറോഫ്‌' ആരംഭിച്ചതായി ബി.എല്‍.എ നേതൃത്വം അറിയിച്ചു. എന്നാല്‍, ഭീകരരുടെ പദ്ധതികള്‍ തകര്‍ത്തതായി പാക്‌ സൈന്യം പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന്‌ പ്രവിശ്യയിലുടനീളം സുരക്ഷ കര്‍ശനമാക്കി.

Ads by Google
Sunday 01 Feb 2026 11.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW