-->
തിരുവനന്തപുരം: യുവജനങ്ങളെ നാട്ടില്‍ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നാട്ടുകാരായ യുവാക്കള്‍ പഠിക്കാനും തൊഴിലെടുക്കാനുമായി വിദേശരാജ്യങ്ങളെ ആശ്രയിക്കുമ്പോള്‍ കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യമേഖലയിലെ അച്ചടക്കവും കൂടിചേര്‍ന്ന ഭാവിസജ്ജമായ ഭരണകൂടം കേരളത്തിന് ആവശ്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
യുവാക്കള്‍ തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. എന്നാല്‍ ഗള്‍ഫിലേക്ക് പോകുന്നത് പോലെയല്ല യൂറോപ്പിലേക്ക് പോകുന്നതെന്നും ഗള്‍ഫില്‍ നിന്നും പണം നാട്ടിലേക്ക് വരുമെങ്കിലൂം യൂറോപ്പിലെ സ്ഥിതി അതല്ലെന്നും പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുവാക്കളെ പരിഗണിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊച്ചി ജെയിന്‍ സര്‍വകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ പ്രശ്നങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമേ വേണ്ട എന്ന നിലപാട് തെറ്റാണെന്നും ഇത് തലവേദന മാറ്റാന്‍ തല മുറിച്ചു മാറ്റുന്നതിനോട് സമാനമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
രാജ്യത്ത് ഇന്ന് സത്യം പറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ഇത് സംഘപരിവാര്‍ ഡിസൈന്‍ ചെയ്യുന്ന അജണ്ടയാണ്. ചോദ്യം ഉന്നയിക്കുന്ന നേതാക്കളെ പലരീതിയില്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ട്.