-->
തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ളയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സഭ സ്തംഭിച്ചു. ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. ഹൈക്കോടതി പിന്തുണച്ചിട്ടും എസ്‌ഐടിക്കു മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമെന്ന് ഇന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആരോപിച്ചു. പരസ്പരം പഴിചാരിയും കൊമ്പുകോര്‍ത്തും ഭരണകക്ഷിയും പ്രതിപക്ഷവും വന്നപ്പോള്‍ ഭരണകൂട എംഎല്‍എ മാരും പ്രതിപക്ഷത്തിനെതിരേ പ്ലക്കാര്‍ഡുകളും പ്രതിഷേധ മുദ്രാവാക്യം വിളിയുമായി ഭരണപക്ഷ എംഎല്‍എ മാരും കവാടത്തിലേക്ക് പ്രകടനം നടത്തി.
ചര്‍ച്ചയില്ലാതെ ധനവിനിയോഗ ബില്‍ പാസ്സാക്കി നിയമസഭ ഈ മാസം 23 വരെ പിരിഞ്ഞു. മൂന്ന് ദിവസമായി സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികളോട് സഹകരിക്കാതെ നീങ്ങുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ശബരിമല വിഷയത്തില്‍ എസ്‌ഐടിയ്ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദമെന്ന ആക്ഷേപം പൊതുവേദിയില്‍ കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
സഭാ നടപടികളുമായി യോജിക്കാതെ പ്രതിപക്ഷം പോയതിന് പിന്നാലെ രണ്ടു എംഎല്‍എ മാര്‍ സത്യാഗ്രഹം ഇരുന്നു. സഭയില്‍ ചര്‍ച്ചയില്ലെന്നും ഇനി സര്‍ക്കാരിനോട് സമരമേയുള്ളെന്നും പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അതിജീവിക്കാനായി പ്രതിപക്ഷത്തിനെതിരേ ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാഗാന്ധിയുമായുള്ള ചിത്രം ഒട്ടിച്ച പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് ഇന്ന് ഭരണകക്ഷി എംഎല്‍എ മാര്‍ ഇന്ന് പ്രതിഷേധിച്ചത്. വിഷയം ജനങ്ങളില്‍ എത്തിക്കാനും പ്രതിരോധിക്കാനുമായി ഇടതുപക്ഷവും യുഡിഎഫും ഒരുപോലെ നീങ്ങുകയാണ്.