Wednesday, March 11, 2026 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.23 PM

കെടിഡിസിയിലെ ഉന്നതസ്ഥാനം രാജിവെച്ചു ; സിപിഐഎം നേതാവ് പി.കെ.ശശി യുഡിഎഫിലേക്ക് ?

uploads/news/2026/02/826246/pk-sasi.jpg

തിരുവനന്തപുരം: യുഡിഎഫിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവ് പി.കെ.ശശി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും ഉടന്‍ തന്നെ സിപിഐഎം വിട്ടേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. വിഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചതായും യുഡിഎഫിന്റെ ഭാഗമാകുമെന്നുമാണ് വിവരം.

അതേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കില്ലെന്നും കൊഴിഞ്ഞാമ്പാറയിലെ വിമതരെ ഉള്‍പ്പെടുത്തി ഡെമോക്രാറ്റിക് മാര്‍ക്‌സിറ്റ് ഫെഡറേഷന്റെ ഭാഗമായിട്ടാകും യുഡിഎഫില്‍ എത്തുക. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും എന്നും വിവരമുണ്ട്. കൂടിക്കാഴ്ചയില്‍ പാലക്കാട് മത്സരിക്കാമോയെന്ന് വി.ഡി. സതീശന്‍ ചോദിച്ചെങ്കിലും ഒറ്റപ്പാലത്ത് മത്സരിക്കാമെന്ന മറുപടിയാണ് പി.കെ.ശശി നല്‍കിയത്്. ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച സാഹചര്യത്തിലാണ് പാലക്കാട് ചോദിച്ചത്.

ഇതിന് പിന്നാലെയാണ് പി.കെ.ശശി ഇന്നലെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് കത്തു നല്‍കിയത്. അതേസമയം രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണമെന്നായിരുന്നു പ്രതികരണം. ശശി പാര്‍ട്ടിവിടുന്ന കാര്യം സിപിഎം നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ പി.കെ.ശശിയുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പാളിപ്പോകുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW