Thursday, March 12, 2026 Last Updated 29 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 11.36 AM

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ ആത്മഹത്യ ; കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും

uploads/news/2026/01/823325/cj-roy-1.gif

ബംഗലുരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റോയ് സി ജെ ജീവനൊടുക്കിയ സംഭവം കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും.

സംഭവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. റോയ്യുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും.

ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്നും പൊലീസ് അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ഡോ. റോയ് സിജെയുടെ മരണത്തില്‍ ആദായ നികുതിവകുപ്പിനെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രംഗത്ത് വന്നിട്ടുണ്ട്. സംഭവം രാഷ്ട്രീയപരമാണെന്നും ആദായ നികുതി വകുപ്പിന്റെ ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നതായും പറഞ്ഞു.

അധിക്ഷേപത്തിന്റെ ഇരയാണ് റോയ് യെന്നും കുറ്റമറ്റ അന്വേഷണം നടത്തുമെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണമാണ് റോയ് സിജെയുടെ സഹോദരന്‍ ബാബു സി ജെ ഉന്നയിക്കുന്നത്. റോയ് നിയമവിരുദ്ധമായ ഒന്നും ചെയ്യില്ലെന്ന് സഹോദരന്‍ ബാബു സി.ജെ പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW