-->
ഇസ്രയേല്‍: ടെല്‍ അവീവ്: റാഫാ അതിര്‍ത്തി കവാടം ഭാഗികമായി തുറക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍. ഗാസയെ ഈജിപ്‌തുമായി ബന്ധിപ്പിക്കുന്ന കവാടം നാളെമുതല്‍ വീണ്ടും നിയന്ത്രിത രീതിയില്‍ തുറക്കുമെന്നാണ് പ്രഖ്യാപനം.
യുദ്ധക്കെടുതിയില്‍ വലയുന്ന സാധാരണക്കാരായ പലസ്‌തീനികള്‍ക്കായി റാഫ കവാടം തുറക്കണമെന്ന ഐക്യരാഷ്‌ട്ര സംഘടനയുടെയും മനുഷ്യാവകാശ സംഘടനകളുടെയും മാസങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. അതേസമയം ആളുകള്‍ക്ക് 'പരിമിത സഞ്ചാരം' മാത്രമായിരിക്കും അനുവദിക്കുകയെന്നും ഇസ്രയേല്‍വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അമേരിക്കയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗാസ കരാറിന്റെ രണ്ടാം ഘട്ടത്തിലെ വ്യവസ്‌ഥകള്‍ പ്രകാരം കവാടം തുറക്കണമെന്ന് ഇന്നലെ ഹമാസ് അഭ്യര്‍ഥിച്ചിരുന്നു. ഹമാസിന്റെ തടങ്കലില്‍ മരിച്ച ഇസ്രയേല്‍ പൗരന്‍ റാന്‍ ഗ്വിലിയുടെ ഭൗതികാവശിഷ്‌ടങ്ങള്‍ കൈമാറാത്തിടത്തോളം കവാടം തുറക്കില്ലെന്നായിരുന്നു ഇസ്രയേല്‍ നിലപാട്. ഇതു സാധ്യമായ സാഹചര്യത്തിലാണ് ഇസ്രയേലിന്റെ അനുകൂല സമീപനമെന്നാണു സൂചന.