Wednesday, March 11, 2026 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.07 AM

കെവിന്‍ വാര്‍ഷ്‌ യു.എസ്‌. സെന്‍ട്രല്‍ ബാങ്ക്‌ തലവന്‍ പ്രഖ്യാപനം നടത്തി ട്രംപ്‌

uploads/news/2026/01/823280/1.jpg

വാഷിങ്‌ടണ്‍: യു.എസ്‌. സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അടുത്ത ചെയര്‍മാനായി കെവിന്‍ വാര്‍ഷിനെ നിയമിക്കുമെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഫെഡറല്‍ റിസര്‍വിന്റെ നിലവിലെ നയങ്ങളുടെ കടുത്ത വിമര്‍ശകനാണ്‌ മുന്‍ ഫെഡറല്‍ റിസര്‍വ്‌ ഗവര്‍ണറായ കെവിന്‍ വാര്‍ഷ്‌. ഫെഡറല്‍ റിസര്‍വ്‌ ചെയര്‍മാന്‍ ജെറോം പവലിന്റെ കാലാവധി അടുത്ത മേയ്‌ മാസത്തില്‍ അവസാനിക്കും.
സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ കെവിന്‍ വാര്‍ഷായിരിക്കും പവലിന്റെ പിന്‍ഗാമി. ബാങ്ക്‌ പലിശ നിരക്ക്‌ കുത്തനെ കുറയ്‌ക്കണമെന്നാണ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ആവശ്യം. പലിശ നിരക്ക്‌ കുറയ്‌ക്കാന്‍ ജെറോം പവല്‍ വിസമ്മതിക്കുന്നതില്‍ ട്രംപിന്‌ കടുത്ത അമര്‍ഷമുണ്ട്‌. പലിശനിരക്ക്‌ കുറയ്‌ക്കണമെന്ന്‌ ആവശ്യത്തെ പിന്തുണയ്‌ക്കുന്ന ആളായിരിക്കും ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനെന്ന്‌ നേരത്തേ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. 3.5 ശതമാനം മുതല്‍ 3.75% വരെ പലിശനിരക്ക്‌ കുറയ്‌ക്കുന്നതിനെ പിന്തുണയ്‌ക്കുന്നയാളെ ചെയര്‍മാനാക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി കെവിന്‍ വാര്‍ഷിനെ തെരഞ്ഞെടുത്ത വിവരം സാമൂഹികമാധ്യമമായ ടൂത്ത്‌ സോഷ്യലിലൂടെയാണു ട്രംപ്‌ പ്രഖ്യാപിച്ചത്‌. പണപ്പെരുപ്പം നിയന്ത്രിക്കണമെന്നും ഉയര്‍ന്ന പലിശനിരക്ക്‌ ഈടാക്കമെന്നുമായിരുന്നു കെവിന്‍ വാര്‍ഷിന്റെ നേരത്തേയുള്ള നിലപാട്‌. എന്നാല്‍, സമീപകാലങ്ങളായി ട്രംപിന്റെ നിലപാടിനെയാണ്‌ കെവിന്‍ വാര്‍ഷ്‌ പിന്തുണച്ചിരുന്നത്‌.

Ads by Google
Saturday 31 Jan 2026 10.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW