Thursday, March 12, 2026 Last Updated 31 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 02.37 PM

അനധികൃതമായി മദ്യം വിറ്റു; പ്രതികളെ പിടിക്കാനെത്തിയ എക്സൈസ് സംഘത്തെ തടഞ്ഞു; മൂന്ന് പേർ പിടിയിൽ

ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്.
arrrest, excise

കൊല്ലത്ത് അനധികൃത മദ്യവിൽപ്പന കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം 3 പേർ അറസ്റ്റില്‍. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്.

ഏറം ജംഗ്ഷനു സമീപം റിപ്പബ്ലിക് ദിനത്തി‍ൽ അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിനെതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം ഇന്നലെ എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. വിവരമറിഞ്ഞ്സ്ഥലത്തെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടി. കണ്ടാൽ അറിയാവുന്ന മറ്റ് ചിലരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവർക്കായുളള അന്വേഷണം തുടരുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW