Saturday, March 14, 2026 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 08.27 PM

കർണാടകയിൽ നിന്നും കേരളത്തിലേക്ക് നിരോധിത ഉൽപ്പന്നങ്ങള്‍ ക‌ടത്തിയ ഒരാൾ പിടിയിൽ

സംഭവത്തില്‍ തൃക്കരിപ്പൂർ സ്വദേശി സി കെ മുഹമ്മദ്‌ സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
banned tobbcco, smugled, arrest

കാസർഗോഡ് കുമ്പളയിൽ കാറിൽ കടത്തിയ 17,226 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തില്‍ തൃക്കരിപ്പൂർ സ്വദേശി സി കെ മുഹമ്മദ്‌ സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്ന കാർ ഷിറിയയിലെ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. കേരളത്തിൽ വിൽപനയും ഉപയോഗവും നിരോധിച്ച 17,226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

പുകയില ഉൽപ്പന്നങ്ങൾ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്നു. കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് പിന്നിലെന്നാണ് നിഗമനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW