-->
ദോഹ: ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയിലെആഢംബരം തുളുമ്പുന്ന അതിവേഗ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസുകളെ പരിചയപെടുത്തുന്ന റോഡ്ഷോ ഖത്തറിൽ സംഘടിപ്പിച്ചു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായും (IRCTC) ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിലുമായും (IBPC) സഹകരിച്ച്ഇന്ത്യയുടെ ദേശീയ ടൂറിസം ദിനാഘോഷങ്ങളുടെ ഭാഗമായാണ് ആഢംബരത്തിന്റെ അവസാന വാക്കായ രാജകീയ യാത്ര വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ട്രെയിനുകളെ പരിചയപ്പെടുത്തിയറോഡ് ഷോ ഖത്തറിലെഇന്ത്യൻഎംബസി സംഘടിപ്പിച്ചത്. ഇന്ത്യയുടെ പ്രീമിയം റെയിൽ ടൂറിസം ഓഫറുകളെ പരിചയ പെടുത്തിയ റോഡ്‌ഷോയിൽ കൊട്ടാരങ്ങളുടെ ഉൾവശത്തെ അനുസ്മിരിപ്പക്കുന്ന ട്രെയിനുകളുടെ ഉൾവശം മുതൽരാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെയും പഴമയെയും പ്രൗഢിയെയും പ്രകൃതി സൗന്ദര്യത്തെയും കാഴ്ചകളുടെ അനുഭൂതിയെയും കോർത്തിണക്കുന്ന ആഡംബര ട്രെയിൻ യാത്രാനുഭവം പ്രദർശിപ്പിച്ചു. റോഡ്ഷോയിൽ സംസാരിച്ച അംബാസിഡർ വിപുൽ
ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങളുടെ പൈതൃകം, സുഖസൗകര്യങ്ങൾ, ക്യൂറേറ്റഡ് യാത്ര എന്നിവ സംയോജിപ്പിക്കുന്ന മഹാരാജാസ് എക്‌സ്പ്രസും ഗോൾഡൻ ചാരിയറ്റും നൽകുന്ന അതുല്യമായ അനുഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ടൂറിസം സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻ, ഖത്തരി ടൂറിസം പങ്കാളികൾ തമ്മിലുള്ള ഇഴയടുപ്പത്തെ ഇന്ത്യൻ സ്ഥാനപതിപ്രശംസിച്ചു.ഐആർസിടിസി ഗ്രൂപ്പ് ജനറൽ മാനേജർ പ്രമിള ഗുപ്ത ആഡംബര ട്രെയിനുകളുടെ യാത്രാ പദ്ധതികൾ, ഓൺബോർഡ് സൗകര്യങ്ങൾ, സേവന മാനദണ്ഡങ്ങൾ, സവിശേഷതകൾ എന്നിവയെക്കുറിച്ച് വിശദമായ അവതരണം നടത്തി. ഉൾപ്പെടുത്തിയ റൂട്ടുകൾ, തീമാറ്റിക് യാത്രകൾ, അന്താരാഷ്ട്ര യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്ന ആഴത്തിലുള്ള സാംസ്കാരിക അനുഭവങ്ങൾ എന്നിവ അനാവരണം ചെയ്തു.ഐ ബി പി സി
പ്രസിഡന്റ് താഹാമുഹമ്മദ്, ഇന്ത്യയുടെ ആഡംബര റെയിൽ ടൂറിസം ഓഫറുകൾപ്രോത്സാഹിപ്പിക്കുന്നഖത്തറിലെ പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, യാത്രാ, ടൂറിസം പ്രൊഫഷണലുകൾ, സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർ എന്നിവർ റോഡ്‌ഷോയിൽ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ