-->
ദോഹ :നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യ അധികാരങ്ങൾ നിലനിൽക്കണമെങ്കിൽ ബഹുസ്വരത ശക്തിപ്പെടേണ്ടതുണ്ടെന്നും, ബഹുസ്വരതയിൽ കൂടി മാത്രമേ ഭരണകൂടം സമൂഹത്തിനുമേൽ ഏൽപ്പിക്കുന്ന ഏതൊരു അധികാരത്തെയും ജനാധിപത്യ വഴിയിൽ കൂടി പ്രതിരോധിക്കാൻ കഴിയുകയെന്ന് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സദസ്സ് അഭിപ്രായപ്പെട്ടു. മതേതര ജനാധിപത്യ മൂല്യബോധങ്ങൾക്ക് ഇന്ത്യയിലെ വ്യത്യസ്ത സാംസ്കാരിക മനുഷ്യരെ ഒന്നിപ്പിക്കാൻ കഴിയും.
അംബേദ്കറുടെ ഭരണഘടന തത്വങ്ങളെയും ബഹുസ്വര രാഷ്ട്രീയ നിലപാടുകളും കൂടുതൽ കൂടുതൽ ഓരോ ഇന്ത്യക്കാരൻ്റെയും ദൈനംദിന സാമൂഹ്യ ജീവിതത്തിൻ്റെ ഭാഗമാകേണ്ടതുണ്ട്. അടിസ്ഥാന വിഭാഗങ്ങളൂടെ അവകാശം ഹനിക്കുന്ന നിയമങ്ങൾ ചർച്ച കൂടാതെ പാസാക്കപ്പെടുന്നതിലും പൗരവകാശങ്ങൾ ചില ഘട്ടങ്ങളിൽ ലംഘിക്കപ്പെടുന്നത് തടയാനും ജനാധിപത്യ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ബഹുഭാഷയും ബഹുസ്വരതയുമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി ഇന്ത്യയെ ഒന്നായി കാണാൻ സാധിക്കണം. നമ്മുടെ ഭരണഘടനാശിൽപ്പികളും രാഷ്ട്ര നായകരും ഉയർത്തിപ്പിടിച്ച രാജ്യത്തിന്റെ പാരമ്പര്യത്തെ ശക്തിപ്പെടുത്താൻ നമുക്ക് സാധിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കൽ, ഇന്ത്യന്‍ ഓതേഴ്സ് ഫോറം വൈസ്പ്രസിഡന്റ് ഷംന ആസ്മി, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റിയംഗം സാദിഖ് ചെന്നാടൻ, ആരിഫ് വടകര, ഷജീര്‍ മുല്ലക്കര എന്നിവര്‍ സംസാരിച്ചു.നുഐ ജയിലെ പ്രവാസി വെല്‍ഫെയര്‍ഓഫീസ്ഹാളിൽ നടന്നപരിപാടിയിൽ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള മോഡറേറ്ററായിരുന്നു. സംസ്ഥാന സെക്രട്ടറി നിഹാസ് എറിയാട് സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം റാസിഖ് നാരങ്ങോളി നന്ദിയും പറഞ്ഞു.
സദസ്സിനായി നടത്തിയ റാപിഡ് ക്വിസ്സിന്അലി അജ്മല്‍ നേതൃത്വം നൽകി. നടുമുറ്റം ഖത്തർ അംഗങ്ങൾദേശഭക്തിഗാനം അവതരിപ്പിച്ചു.
ഷഫീക്ക് അറക്കൽ