Sunday, March 15, 2026 Last Updated 34 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 10.22 AM

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് വിജയ് ഇറങ്ങുന്നു ; ചെന്നൈയിലെ വേളാച്ചേരിയില്‍ നിന്നും മത്സരിച്ചേക്കും

uploads/news/2026/01/823127/vijay-actor.gif

ചെന്നൈ: തമിഴ്‌രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് ചെന്നൈയിലെ വേളാച്ചേരിയില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ നഗരത്തിലെ യുവവോട്ടുകള്‍ ലക്ഷ്യമിട്ടാണ് വിജയ് മത്സരത്തിനിറങ്ങുന്നത്. വിജയ് യുടെ വീട്ടില്‍ നിന്നും ഒരുപാട് ദൂരെയല്ലാത്ത മണ്ഡലം എന്നതും നഗരകേന്ദ്രീകൃതമായി ജോലി ചെയ്യുന്ന ഐടി ജീവനക്കാരേയും യുവാക്കളെയുമെല്ലാം മുന്‍ നിര്‍ത്തിയാണ് വിജയ്് ഇവിടേയ്ക്ക് വരുന്നതെന്നാണ് സൂചന. ഇക്കാര്യത്തില്‍ ടിവികെ അധികൃതരുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

വിജയ് യുടെ പനയൂരിലെ വസതിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ചെന്നൈയിലെ അതിവേഗം വളരുന്ന ഐടി കേന്ദ്രമായ വേളച്ചേരി. ഗ്രാമീണ അരങ്ങേറ്റത്തേക്കാള്‍, ഒരു നഗര കേന്ദ്രീകൃത മണ്ഡലം ലോഞ്ച് പാഡായാണ് പാര്‍ട്ടി കാണുന്നത്. വിജയ് യുടെ വി അക്ഷരം മുന്‍ നിര്‍ത്തിയുള്ള മണ്ഡലമാണ് ടിവികെ നേരത്തേ പരിഗണിക്കുന്നതായി വിവരമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വിരുഗമ്പാക്കം മണ്ഡലത്തെക്കുറിച്ച് ആദ്യഘട്ടത്തില്‍ ആലോചനകള്‍ നടന്നിരുന്നു. പിന്നീട് വിരുധാചലം, വിക്രവാണ്ടി തുടങ്ങിയ മണ്ഡലങ്ങളെക്കുറിച്ചും പഠിച്ചു. വിജയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെയും പേരുകള്‍ക്കൊപ്പം 'വി' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മണ്ഡലങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗുണകരമാകുമെന്ന് ഒരു ജ്യോത്സ്യന്‍ ഉപദേശിച്ചതായി 2025 ജൂണില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജാതി രാഷ്ട്രീയത്തിന് മുന്‍തൂക്കമുള്ള ഗ്രാമീണ മേഖലകളില്‍ നിന്ന് വിഭിന്നമായി, വെള്ളപ്പൊക്കം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍, ഭരണം തുടങ്ങിയ വിഷയങ്ങളാണ് വേളച്ചേരിയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത്.

വേളച്ചേരി മറ്റേതൊരു മണ്ഡലത്തേക്കാളും ഏറെ പ്രത്യേകതയുള്ളതായി പ്രവര്‍ത്തകര്‍ കരുതുന്നു. ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞ വോട്ടര്‍മാരുള്ള നഗര മണ്ഡലമാണിത്. യുവജനങ്ങള്‍, കന്നി വോട്ടര്‍മാര്‍, സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകള്‍, മാള്‍ ജീവനക്കാര്‍, ഡെലിവറി/ക്യാബ് തൊഴിലാളികള്‍, അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍, തമിഴ് ഇതര നഗരവാസികള്‍ എന്നിവരുടെ വലിയൊരു സാന്നിധ്യം അവിടെയുണ്ട്. സര്‍വ്വേകള്‍ പ്രകാരം വിജയ്യുടെ ഏറ്റവും വലിയ പിന്തുണക്കാരും ഈ വിഭാഗമാണ്.

സ്ഥിരമായി ഒരു പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്യുന്ന രീതിയും ഈ മണ്ഡലത്തിനില്ല. 2016-ല്‍ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയം തീരുമാനിക്കപ്പെട്ടത്. 2021-ല്‍ ആദ്യമായി മത്സരിച്ച കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം സംസ്ഥാന ശരാശരിയേക്കാള്‍ വളരെ കൂടുതല്‍ വോട്ടുകള്‍ ഇവിടെ നേടി. 13.06% വോട്ടുകളോടെ (23,000ലധികം വോട്ട്) മൂന്നാം സ്ഥാനത്തെത്താനും അവര്‍ക്ക് സാധിച്ചു.

Ads by Google
Friday 30 Jan 2026 10.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW