-->
അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. അഭിനയവും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ് രേണു സുധി. ഇപ്പോഴിതാ, തന്റെ വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയുകയാണ് താരം. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രേണു സുധി. താന്‍ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും, മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ മാത്രമേ പേരിനൊപ്പമുളള സുധി എന്നത് മാറ്റുകയുളളൂവെന്നും രേണു വ്യക്തമാക്കി.
'' മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അങ്ങനെ. സുധി ചേട്ടന്റെ നിയമപരമായിട്ടുളള ഒരേയൊരു ഭാര്യ ഞാന്‍ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാല്‍ ഞാന്‍ സുധി ചേട്ടന്റെ പേര് എന്റെ പേരില്‍ നിന്ന് മാറ്റും. എന്റെ കഴുത്തില്‍ മറ്റൊരാള്‍ താലിയോ മിന്നോ അല്ലെങ്കില്‍ മെഹറോ ചാര്‍ത്തിയാല്‍ ഞാന്‍ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല''.- രേണു പറഞ്ഞു.