-->
ചെന്നൈ: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്‌ഐടി. നടന്റെ ചെന്നൈയിലെ വീട്ടിലെത്തി ആയിരുന്നു ചോദ്യം ചെയ്തത്. നടന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കുടുതല്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ജയറാമിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്തബന്ധമാണ് ഉള്ളതെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു സാമ്പത്തീക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും ജയറാം പറഞ്ഞതായാണ് വിവരം. ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്‍പ്പങ്ങളും 2019 മാര്‍ച്ചില്‍ ജയറാമിന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജനടത്തിയതായിട്ടാണ് നേരത്തേ പുറത്തുവന്ന വിവരം.
അതേസമയം ഇത് തന്റെ ഇഷ്ടമായിരുന്നില്ല എന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇഷ്ടമായിരുന്നെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിന് അടുത്ത ബന്ധമുണ്ടായിരുന്നതായിട്ടാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ശബരിമലയില്‍ വെച്ചാണ് പരിചയമെന്നും പിന്നീട് അദ്ദേഹം വീട്ടില്‍ വന്ന് പൂജയും മറ്റ് ചില കാര്യങ്ങള്‍ നടത്തുകയും ചെയ്തതായി ജയറാം മൊഴി നല്‍കിയിട്ടുണ്ട്. പൂജയ്ക്ക് നല്‍കിയ ദക്ഷിണ ഒഴിച്ച് പോറ്റിയുമായി ഒരു സാമ്പത്തീക ഇടപാടില്ലെന്നാണ് ജയറാം മൊഴി നല്‍കിയിട്ടുണ്ട്.
ബെല്ലാരിയിലെ ഗോവര്‍ദ്ധനെയും പരിചയമുണ്ട്. ശബരിമലയില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നുമാണ് വിവരം. മൊഴി പരിശോധിച്ച ശേഷം വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. എളമക്കരയില്‍ കട്ടിളപ്പാളി പൂജിക്കുമ്പോഴും ജയറാം അവിടെയുണ്ടായിരുന്നതായിട്ടാണ് വിവരം. പിന്നീട് ജയറാമിന്റെ വാഹനത്തിലാണ് പോറ്റി ശബരിമലയിലേക്ക് പോയത്.