Saturday, March 14, 2026 Last Updated 33 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 01.25 PM

നിങ്ങളാണ് ഈ​ശ്വരന്‍, ഞാന്‍ നിങ്ങളെ തേടിയാണ് എത്തിയത് ; ധീവരസഭയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി

uploads/news/2026/03/829631/narendra-modi.jpg

കൊച്ചി: കേരളം സാമൂഹിക പരിവര്‍ത്തനത്തിന്റെ നാടാണെന്നും കേരളയെ 'കേരളം' എന്നാക്കിയത് എന്‍ഡിഎ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളാണ് ഈ​ശ്വരനെന്നും ഞാന്‍ നിങ്ങളെ തേടിയെത്തിയിരിക്കുകയാണെന്നും പറഞ്ഞു. ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മത്സ്യത്തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രളയകാലത്തെ അവരുടെ സേവനങ്ങളെയും അനുസ്മരിച്ചു.

രാവിലെ 11.30നുശേഷം നെടുമ്പാശ്ശേരിയില്‍ എത്തിയ പ്രധാനമന്ത്രി നേവല്‍ ബേസിലേക്ക് ഹെലികോപ്ടറില്‍ ഇറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്.

സമുദ്രാതിര്‍ത്തി കാക്കുന്നവരാണ് മത്സ്യത്തൊഴിലാളി സമൂഹമെന്നും പ്രളയകാലത്ത് അവര്‍ ജീവന്‍ പണയപ്പെടുത്തി ദുരന്തമുഖത്തേക്ക് ഇറങ്ങിയെന്നും പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സേവനത്തെ അനുസ്മരിച്ച പ്രധാനമന്ത്രി പണ്ഡിറ്റ് കറുപ്പനെയും പ്രസംഗത്തില്‍ അനുസ്മരിച്ചു. കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം തുടങ്ങിയെന്നും ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് സാങ്കേതിക വിദ്യ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം പ്രത്യേക പദ്ധതികളോ പ്രഖ്യാപനമോ നടത്തിയില്ല. ഇതിനുശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ റോഡ് ഷോ നടക്കും.

റോഡ്‌ഷോയോടെ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിക്കും തുടക്കമായിരിക്കുകയാണ്. എന്‍ഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. ഇതില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. അതേസമയം പൊതുമരാമത്ത് മന്ത്രിയെ ക്ഷണിച്ചില്ല എന്ന കാരണത്താല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടി ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. ദേശീയപാതയില്‍ മന്ത്രി മുഹമ്മദ് റിയാസ് സമാന്തര റോഡ്‌ഷോ നടത്തുകയും ചെയ്തു.

ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനത്തിനുശേഷം ഉച്ചയ്ക്കുശേഷം കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍ഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടു കൂടി എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW