-->
കൊച്ചി : സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്‍റെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു .
കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുളള അവസരമാണ് ഇന്ന് നമുക്ക് കൈവന്നിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കലവൂര്‍ സേറ്റ്ഡിയത്തിലായിരുന്നു ചടങ്ങ് . 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നം പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലൂരിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം പി,ഗ വർണർ രാജേന്ദ്ര ആർലേകർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കുശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മോദി എത്തിയത്.
5,500 കോടി രൂപ ചെലവിട്ടു ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രിപറഞ്ഞു .എഐ മേഖലയിയും സെമികണ്ടക്ടര്‍ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ് . സൗരോര്‍ജ ശക്തയില്‍ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോര്‍ജ മേഖലയില്‍ മുന്നേറനം . ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുളള ഫോളട്ടിങ് സോളര്‍ പദ്ധതിക്കു തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു .
ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബജറ്റിൽ ഈ മേഖലയിൽ വലിയ നീക്കിയിരുപ്പുണ്ട്. കേരളത്തിലും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ കണ്ട് വരുന്നുണ്ട്. കേരളത്തിലെ പുതിയ ആറുവരി ദേശീയപാതയിലൂടെ യാത്രസമയം കുറയും. കാർഷിക,വിനോദ സഞ്ചാര,വ്യവസായ മേഖലയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴി ഒരുക്കും. അടിസ്ഥാന വികസന സൗകര്യം മെച്ചപ്പെട്ടാൽ കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് കാരണമാകും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിൽ സാധ്യത ഉണ്ടാകുമെന്നും മോദി പറഞ്ഞു.
കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.