Wednesday, March 11, 2026 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.48 PM

യുൈക്രനില്‍ വെടിനിര്‍ത്തലിന്‌ പുടിന്‍ സമ്മതിച്ചെന്നു ട്രംപ്‌

uploads/news/2026/01/823072/int1.jpg

വാഷിങ്‌ടണ്‍/മോസ്‌കോ: യുൈക്രന്‍ യുദ്ധത്തില്‍ ഒരാഴ്‌ചത്തെ വെടിനിര്‍ത്തലിനു റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിന്‍ സമ്മതിച്ചെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. തന്റെ അഭ്യര്‍ഥന പരിഗണിച്ചാണു തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു. 'അങ്ങേയറ്റത്തെ തണുപ്പ്‌ കാരണം... യുൈക്രന്‍ നഗരങ്ങളെയും പട്ടണങ്ങളെയും ആക്രമിക്കരുതെന്ന്‌ ഞാന്‍ വ്യക്‌തിപരമായി പ്രസിഡന്റ്‌ പുടിനോട്‌ ആവശ്യപ്പെട്ടു. അദ്ദേഹം ഒരു ഇടവേളയ്‌ക്ക്‌ സമ്മതിച്ചു'- ട്രംപ്‌ പറഞ്ഞു. അതേ സമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുൈക്രന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലെന്‍സ്‌കിയെ മോസ്‌കോയിലേക്ക്‌ ക്ഷണിച്ച്‌ റഷ്യ. യു.എസ്‌. നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായാണു നടപടി.
കഴിഞ്ഞ ആഴ്‌ചയില്‍ അബുദാബിയില്‍ നടന്ന യു.എസ്‌. മധ്യസ്‌ഥതയിലുള്ള സമാധാന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ല. പ്രദേശങ്ങളുടെ അവകാശം, യുദ്ധാനന്തര യുൈക്രനിലെ രാജ്യാന്തര സമാധാന സേനയുടെയോ നിരീക്ഷകരുടെയോ സാന്നിധ്യം, റഷ്യന്‍ നിയന്ത്രണത്തിലുള്ള സപ്പോറിജിയ ന്യൂക്‌ലിയര്‍ പവര്‍ പ്ലാന്റിന്റെ ഭാവി എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്താനാണു റഷ്യയുടെ ക്ഷണം. എന്നാല്‍, ഇതുവരെ യുൈക്രന്‍ മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം സമാനമായ ഒരു ക്ഷണം സെലെന്‍സ്‌കി നിരസിച്ചിരുന്നു.

Ads by Google
Thursday 29 Jan 2026 11.48 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW