Thursday, March 12, 2026 Last Updated 51 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 01.45 PM

ഷെൽ ഇക്കോ-മാരത്തൺ 2026: ഇന്ത്യൻ വിദ്യാർത്ഥി പ്രതിഭകളെ ഐ സി സി അനുമോദിച്ചു

uploads/news/2026/01/823048/marathon-n.jpg

ദോഹ: ആഗോള വേദിയിൽ ഇന്ത്യൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പ്രകടിപ്പിച്ച നവീകരണത്തിന്റെയും സുസ്ഥിരതയുടെയും സാങ്കേതിക മികവിന്റെയും ആവേശം ആഘോഷിച്ച്ഖത്തറിലെ ഇന്ത്യൻ സമൂഹം. നൂതനവും ഊർജ്ജക്ഷമതയുള്ളതുമായ വാഹനങ്ങൾ രൂപകല്പന ചെയ്ത് പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര തലത്തിലെവിദ്യാർത്ഥി ടീമുകളുടെ മത്സരമായ ഷെൽ ഇക്കോ-മാരത്തൺ 2026 ൽ ഇന്ത്യയെ പ്രതിനിധീകരിച്ച അഞ്ച്ഇന്ത്യൻ ടീമുകളെഐ സി സി അനുമോദിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) അശോക ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഇന്ത്യൻ എംബസി കോൺസുലർ മേധാവി രാകേഷ് വാഗ് ഉദ്ഘാടനം ചെയ്തു.

സുസ്ഥിര മൊബിലിറ്റി ഭാവിയിലേക്ക് ഊർജ്ജക്ഷമതയുള്ള വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീമുകളെ അദ്ദേഹം അഭിനന്ദിച്ചു.ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. ആഗോള വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ യുവതയുടെ സമർപ്പണം, സർഗ്ഗാത്മകത, സ്ഥിരോത്സാഹം എന്നിവയെ ഐ സി സി പ്രസിഡന്റ് പ്രശംസിച്ചു.ലുസൈൽ സർക്യൂട്ടിലെ നാല് ലാപ്പ് ചലഞ്ചിൽ ഡിസൈൻ, നിർമ്മാണ പ്രക്രിയ മുതൽ വാഹനത്തിന്റെ പ്രകടനം വരെയുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ച ഫോളിയം ഇക്കോ ഡ്രൈവ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്തിരുവനന്തപുരം, പ്രവേഗ - ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്ബാർട്ടൺഹിൽതിരുവനന്തപുരം, ഇടിഎ & യുഗന്റ് - കെ. ജെ. സോമയ്യ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് മുംബൈ, കൈസെൻ - പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റി ഗാന്ധിനഗർ,
റിന്യൂ - കുമാരഗുരു കോളേജ് ഓഫ് ടെക്നോളജി, കോയമ്പത്തൂർ എന്നി ടീമുകളെ ഷാൾ അണിയിച്ചു കൊണ്ട് ചടങ്ങിൽ അനുമോദിച്ചു.
വാഹനത്തെ ഗതാഗതത്തിനുള്ള ഉപകരണമായി മാത്രമല്ല, സുസ്ഥിരമായ നവീകരണത്തിനുള്ള ഒരു ക്യാൻവാസായി കാണുന്ന ഇന്ത്യൻ യുവതയുടെ സർഗ്ഗാത്മക മനോഭാവത്തിൽ മതിപ്പുളവാക്കുന്ന വേദിയായ മാറിയ അനുമോദന ചടങ്ങിൽ ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ക്യുടിഎസ് പ്രസിഡന്റ് മുനിയപ്പൻ, ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനാപ്രതിനിധികൾ എന്നിവർ സാന്നിധ്യം വഹിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW