Thursday, March 12, 2026 Last Updated 54 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.13 AM

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി ; അംഗണവാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ​ശമ്പളവര്‍ദ്ധന

uploads/news/2026/01/822976/kerala-budget.jpg

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമശത്തയും കെ.എന്‍. ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണം തുടങ്ങി. ആദ്യ പ്രഖ്യാപനത്തില്‍ ആശാവര്‍ക്കര്‍മാരുടെ ക്ഷേമം. ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 1000 രൂപ വർദ്ധനവ് പ്രഖ്യാപിച്ചു.

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും പ്രതിമാസ വേതനത്തില്‍ വര്‍ദ്ധനവ് കൊണ്ടുവന്നു. 1000 രൂപയാണ് ടീച്ചര്‍മാര്‍ക്ക് കൂട്ടിയത്. ഹെൽപർമാരുടെ വേതനം 500 രൂപ ഉയർത്തി. സംസ്ഥാനത്തെ സാക്ഷരത പ്രേരക്കുമാർത്ത് 1000 രൂപയുടെ വർദ്ധനവ് ഏര്‍പ്പെടുത്തി.

മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക് സ്കോളര്‍ഷിപ്പിന് 400 കോടി പ്രഖ്യാപിച്ചു. സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടി. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW