-->
തിരുവനന്തപുരം: കാര്‍ഷിക ക്ഷീര വികസന മത്സ്യബന്ധന മേഖലകള്‍ക്കും കരുതല്‍ പ്രഖ്യാപിച്ച് ബജറ്റില്‍ ധനമന്ത്രി. കാര്‍ഷിക മേഖലയ്ക്ക് 2024 കോടി രൂപയാണ് പ്രഖ്യാപിച്ചത്. കാര്‍ഷിക രംഗം മെച്ചപ്പെട്ടുവെന്നും കാര്‍ഷിക മേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാലയ്ക്ക് 72 കോടിയും സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 78.45 കോടിയും ഹൈടെക് കൃഷിക്ക് 10 കോടി രൂപയും പ്രഖ്യാപനത്തിലുണ്ട്. യുവതലമുറയെ കൃഷികളിലേക്ക് ആകര്‍ഷിക്കാനുള്ള പ്രത്യേക പദ്ധതികള്‍ക്കായി ജൈവ കൃഷി പ്രോത്സാഹനത്തിന് 5.25 കോടി വകയിരുത്തിയിട്ടുണ്ട്. കേര പദ്ധതിക്ക് 100 കോടിയും നെല്ല് സംഭരണത്തിനായി നെല്ല് സംഭരണത്തിന് 150 കോടിയും പ്രഖ്യാപിച്ചു.
ഫിഷറീസ് വകുപ്പിന് ആകെ 279.12 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. കശുവണ്ടി മേഖലയ്ക്കായി 56 കോടി, തോട്ടം തൊഴിലാളികള്‍ക്ക് 15 കോടി, വനം വന്യജീവി സംരക്ഷണത്തിന് ആറുകോടി, മൃഗ സംരക്ഷണത്തിനായി 318.46 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനം.
ഫിഷറീസ് വകുപ്പിന് ആകെ 279.12 കോടി രൂപ പ്രഖ്യാപിച്ചു. മത്സ്യ ബന്ധന വകുപ്പിന് 166.31 കോടി രൂപ. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് 35.33 കോടി. കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയ്ക്ക് 37.5 കോടി. മത്സ്യതൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 10 കോടിയും നീക്കി വെച്ചിട്ടുണ്ട്.
ക്ഷീര വികസനത്തിനായി 128.05 കോടി വകയിരുത്തി. പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ലബോറട്ടറികള്‍ക്കായി 8 കോടിയും പ്രഖ്യാപനത്തിലുണ്ട്. ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി അനുവദിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം തടയാന്‍ 100 കോടി രൂപ. വനസംരക്ഷണത്തിന്റെ അടിസ്ഥാന വികസനത്തിനായി 50 കോടി. അസംഘടിത തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്.