Friday, March 13, 2026 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.41 PM

ഇറാനു ട്രംപിന്റെ ഭീഷണി ഒത്തുതീര്‍പ്പ്‌ ഉണ്ടാക്കൂ, അല്ലെങ്കില്‍...

വാഷിങ്‌ടണ്‍: നിലവിലുള്ള സംഘര്‍ഷം എത്രയും വേഗം തീര്‍പ്പാക്കണമെന്ന്‌ ഇറാന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ മുന്നറിയിപ്പ്‌. തന്റെ വാക്കുകള്‍ അവഗണിച്ചാല്‍ 'വളരെ മോശം' അനുഭവമുണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. 'ഒരു വലിയ നാവികപ്പട ഇറാനിലേക്ക്‌ നീങ്ങുകയാണ്‌. അവര്‍ വളരെ വേഗത്തിലും ലക്ഷ്യബോധത്തോടെയുമാണ്‌ നീങ്ങുന്നത്‌' - അദ്ദേഹം ട്രൂത്ത്‌ സോഷ്യലില്‍ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞു. ഇറാന്‍ ഉടന്‍ തന്നെ ചര്‍ച്ചയ്‌ക്ക്‌ തയാറാകുമെന്നും ആണവായുധങ്ങള്‍ ഇല്ലാത്ത, എല്ലാവര്‍ക്കും ഗുണകരമാകുന്ന കരാറിന്‌ തയാറാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 'സമയം വളരെ കുറവാണ്‌, ഞാന്‍ ഇറാനോട്‌ മുമ്പ്‌ പറഞ്ഞതുപോലെ, ഒരു കരാര്‍ ഉണ്ടാക്കൂ!' - അദ്ദേഹം നിര്‍ദേശിച്ചു. ഭീഷണി നേരിടുമ്പോള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്ന്‌ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ്‌ അറാഹ്‌ചി വ്യക്‌തമാക്കി. 'ഞങ്ങളുടെ നിലപാട്‌ വ്യക്‌തമാണ്‌: ഭീഷണികളോടൊപ്പം ചര്‍ച്ചകള്‍ സാധ്യമല്ല, ഭീഷണികളും അമിതമായ ആവശ്യങ്ങളും ഇല്ലാതാകുമ്പോള്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ.'- അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 28 Jan 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW