Friday, March 13, 2026 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 04.37 PM

‘ഹാര്‍ട്ട് ബ്രേക്ക്’ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ ഉര്‍ഫി ജാവേദ്; വാലന്റൈൻസ് ദിനത്തില്‍ പെര്‍ഫക്ട് മിനി ഡ്രസ്സില്‍ പുത്തന്‍ പരീക്ഷണവുമായി താരം

uploads/news/2026/01/822915/Untitled-5.jpg
Urfi Javed (Image Source: Instagram)

സീരിയലുകളിലൂടെ ​അഭിനയലോകത്ത് എത്തി പിന്നീട് ബിഗ് ബോസിലൂ​ടെ ഏറെ ശ്രദ്ധിക്കപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഫാഷന്‍ സെന്‍സേഷനായി മാറിയ താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിലെ വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലൂടെ പലപ്പോഴും ഉര്‍ഫി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ആരും ചിന്തിക്കാത്ത തരത്തിലുള്ള ഫാഷന്‍ പരീക്ഷണങ്ങളാണ് ഉർഫി നടത്താറുള്ളത്.
ഭക്ഷണ സാധനങ്ങള്‍ മുതല്‍ അനാവശ്യ, ആവശ്യ വസ്തുക്കള്‍ വരെ ഉര്‍ഫി തന്റെ വസ്ത്രങ്ങളാക്കി പരീക്ഷണം നടത്താറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഫാഷൻ ചോയ്സുകൾ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ ഈ പരീക്ഷണങ്ങളെ പ്രശംസിക്കുമ്പോൾ ചിലർ ഇവ വിചിത്രമാണെന്ന് പറയാറുണ്ട്. എന്തു തന്നെയായാലും വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഉര്‍ഫി സോഷ്യല്‍ മീഡിയയില്‍ താരമായി.
ഇപ്പോഴിതാ തന്റെ പുത്തന്‍ പരീക്ഷണം പങ്കിടുകയാണ് ഉര്‍ഫി ജാവേദ്. വാലന്റൈൻസ് ദിനത്തിന് അനുയോജ്യമായ വസ്ത്രം എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഉര്‍ഫി തന്റെ പുതിയ ഔട്ട്ഫിറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ഷോള്‍ഡര്‍ലെസ്സ് മിനി ഡ്രസ്സിലാണ് റെഡ് ഹാര്‍ട്ട് അറ്റാച്ച് ചെയ്തിരിക്കുന്നത്. മിനി ഡ്രസ്സിന്റെ ഇരുവശത്തേക്ക് തുറക്കുകയും പിന്നീട് അടയുകയും ചെയ്യുന്ന റെഡ് ഹാര്‍ട്ടില്‍ ലൈറ്റും പ്രകാശിക്കുന്നുണ്ട്. ‘ഹാര്‍ട്ട് ബ്രേക്ക്’ പ്രതീകമായുള്ള ഔട്ട്ഫിറ്റാണിത്.

Ads by Google
Wednesday 28 Jan 2026 04.37 PM
Ads by Google
LATEST NEWS
TRENDING NOW