Saturday, March 14, 2026 Last Updated 54 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 07.37 AM

അയണ്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക പ്രിന്റഡ് ടോസ്റ്റ് ബ്രെഡ് കൊണ്ടൊരു ഔട്ട്ഫിറ്റ്; വീണ്ടും ഞെട്ടിച്ച് ഫാഷന്‍ സെന്‍സേഷന്‍ ഉര്‍ഫി ജാവേദ്

വ്യത്യസ്ത വസ്ത്രധാരണം കൊണ്ട് എന്നും ഫാഷന്‍ സെന്‍സേഷനായി മാറാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ ബ്രെഡ് ടോസ്റ്റ് കൊണ്ടൊരു പുതിയ വസ്ത്രപരീക്ഷണം നടത്തി വീണ്ടും വൈറല്‍ ആകുകയാണ് താരം.
Urfi Javed
Urfi Javed (Image Source: Instagram)

സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബിഗ് ബോസ് ഒടിടിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉര്‍ഫി ജാവേദ്. പിന്നീട് സ്പ്ലിറ്റ്‌സ്‌വില്ല എന്ന റിയാലിറ്റി ഷോയിലൂടെയും താരം ചര്‍ച്ചകളില്‍ നിറഞ്ഞു. എന്നാല്‍ ഫാഷന്‍ ലോകത്ത് എത്തിയതോടെയാണ് ഉര്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായത്. വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടും ഫാഷന്‍ കൊണ്ടും ഉര്‍ഫി ഫാഷന്‍ സെന്‍സേഷനായി. തന്റെ ഫാഷന്‍ പരീക്ഷണത്തിലൂടെ ആദ്യം കുറെ നെഗറ്റീവ് കമന്റുകളും സൈബര്‍ ആക്രമണങ്ങളും നേരിട്ടെങ്കിലും പിന്നീട് അതിന്റെ പേരില്‍ ത​ന്നെ ഒരുപാട് ഫോളോവേഴ്‌സുള്ള താരമായി ഉര്‍ഫി മാറി.
ആരും ചിന്തിക്കുക പോലും ചെയ്യാത്ത ഉത്പന്നങ്ങള്‍ വച്ചാണ് താരം വിചിത്രമായ വസ്ത്രധാരണ പരീക്ഷണങ്ങള്‍ നടത്താറുള്ളത്. ഭക്ഷണ സാധനങ്ങള്‍ മുതല്‍ അനാവശ്യ, ആവശ്യ വസ്തുക്കള്‍ വരെ ഉര്‍ഫി തന്റെ വസ്ത്രങ്ങളാക്കി പരീക്ഷണം നടത്തിയിട്ടുണ്ട്. ആദ്യമൊക്കെ വിവാദങ്ങളില്‍ അകപെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉര്‍ഫിയുടെ പുതിയ പരീക്ഷണങ്ങള്‍ സൈബര്‍ മീഡിയ കാത്തിരിക്കാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഔട്ട്ഫിറ്റാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇത്തവണ പരീക്ഷണത്തിന് ഉര്‍ഫി തെരഞ്ഞെടുത്തത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ബ്രെഡുകളാണ്. ക്യാപ്റ്റന്‍ അമേരിക്ക, അയണ്‍ മാന്‍ എന്നീ കഥാപാത്രങ്ങളുടെ പ്രിന്റ് ബ്രഡ് ടോസ്റ്റ് ചെയ്ത് അതില്‍ ചെയ്ത ശേഷം അതില്‍ ദ്വാരമുണ്ടാക്കി പിങ്ക് റിബണ്‍ വച്ച് കെട്ടി. അങ്ങനെയതും താരം ഔട്ട്ഫിറ്റാക്കി. ​‘‘കുറെ നാളുകള്‍ക്ക് ശേഷം...ഞങ്ങൾ അത്ര സന്തോഷിച്ചില്ല, നിരാശയും തോന്നിയില്ല, ഇത് ഓകെയായിരുന്നു... ക്യാപ്റ്റൻ അമേരിക്കയും അയൺ മാൻ ടോസ്റ്ററും എനിക്ക് വളരെ ഇഷ്ടപ്പെട്ടു... ഹെല്‍ത്ത് ഇന്ത്യ ഫാക്ടറിയില്‍ നിന്നുള്ള ആ​രോഗ്യകരമായ ബ്രെഡ് ആണിത്, എങ്കിലും എക്സ്പയറി ഡേറ്റ് കഴിഞ്ഞവ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഉര്‍ഫി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഒപ്പം ബ്രെഡ് ടോസ്റ്റ് ചെയ്യുന്നതിന്റെയും ഡിസൈന്‍ ചെയ്യുന്നതിന്റെയും വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. നിഖിൽ കോൽഹെയും ടാഗ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്. പതിവു പോലെ താരത്തിന്റെ ഈ പുത്തന്‍ പരീക്ഷണവും ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Saturday 30 Aug 2025 07.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW