-->
നിത്യോപയോഗ സാധനങ്ങള്‍ സഹിതം ആരും മനസ്സില്‍ ചിന്തിക്കാത്ത ഉത്പന്നങ്ങള്‍ കൊണ്ട് ഔട്ട്ഫിറ്റുകള്‍ തയ്യാറാക്കി ഫാഷന്‍ ലോകത്തെ സെന്‍സേഷനായി മാറിയ താരമാണ് ഉര്‍ഫി ജാവേദ്. സീരിയല്‍ ലോകത്തു നിന്ന് ബിഗ് ബോസിലേക്കെത്തിയ താരം പിന്നീട് സ്പ്ലിറ്റ്വില്ലയിലടക്കം തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പിന്നീട് തിളങ്ങിയത്. ഹോട്ട് ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് ഉര്‍ഫി വൈറലായി മാറിയത്. ആദ്യമൊക്കെ വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെയായി താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ഉര്‍ഫി ധരിക്കുന്ന കോസ്റ്റ്യൂമുകള്‍ക്കും താരത്തിന്റെ ക്രിയേറ്റീവ് മൈന്‍ഡിനും വസ്ത്രപരീക്ഷണങ്ങള്‍ക്കും കൈയടികള്‍ കിട്ടിത്തുടങ്ങി.
ഇപ്പോഴിതാ ഇന്‍വോയിസ് ബില്‍ പ്രിന്റിംഗ് മെഷീന്‍ കൊണ്ടുള്ള ഔട്ട്ഫിറ്റില്‍ തിളങ്ങുകയാണ് ഉര്‍ഫി. ബ്ലാക്ക് മിനി ഫ്രോക്കിലാണ് ഉര്‍ഫി ഇന്‍വോയിസ് പ്രിന്റിംഗ് മെഷീന്‍ ഘടിപ്പിച്ചിട്ടുള്ളത്. ഒരെണ്ണത്തിനു പകരം ഔട്ട്ഫിറ്റിനു ചുറ്റും ഘടിപ്പിച്ചിരിക്കുന്ന പ്രിന്റിംഗ് മെഷീനില്‍ നിന്ന് ബില്ലുകള്‍ പ്രിന്റ് ചെയ്തു വരുന്നതും വീഡിയോയിലുണ്ട്. ‘‘എന്റെ ഇൻവോയ്‌സുകൾ 7 പ്രവൃത്തി ദിവസത്തിനുള്ളിൽ ക്ലിയർ ചെയ്യണം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ഔട്ട്ഫിറ്റിനും ക്രിയേറ്റീവിറ്റിക്കും കൈയടി നല്‍കുകയാണ് കാഴ്ച്ചക്കാര്‍.