Wednesday, March 11, 2026 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 12.33 PM

കിയഖത്തർ വൺഡേ ഫുട്ബാൾ ടൂർണമെന്റ്: ടിംബെക്സ്എഫ് സി ഖത്തർ ജേതാക്കളായി

uploads/news/2026/01/822887/football-toyrnament.jpg

ദോഹ: കുനിയിൽ പ്രവാസി കൂട്ടായ്മ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച'കിയ സൂപ്പർ കപ്പ് സീസൺ -2' വൺഡേ ഫുട്ബാൾ ടൂർണമെന്റിൽ ടിംമ്പെക്സ് എഫ് സി ഖത്തർ ചാമ്പ്യന്മാരായി.വി.പി.എൻ എഫ് സി റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.കുനിയിൽ പാലിയേറ്റീവ് കെയർ കെട്ടിട നിർമ്മാണത്തിന് പിന്തുണ നൽകുന്നതിനായാണ് ടൂർണ്ണമെന്റ്സംഘടിപ്പിച്ചത്.

വുകൈർ നോബിൾ ഇന്റർ നാഷണൽ സ്കൂൾഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിന്റെ ഔപചാരിക ഉൽഘാടനം ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടും ,സിറ്റി എക്സ്ചേഞ്ച് ഗ്രൂപ്പ് ഓഫ് കമ്പനി സിഇഒയുമായ ഷറഫ് . പി. ഹമീദ് നിർവഹിച്ചു, ചാലിയാർ ദോഹ ഫൗണ്ടർ മഷ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡൻറ് സി.ടി സിദ്ദിഖ് ചെറുവാടി എന്നിവർ സംസാരിച്ചു. ടൂർണമെന്റ് ജേഴ്സി ലോഞ്ചിംഗ് കിയ ചെയർമാൻ നസീർ വി.പി, കൺവീനർ നിസാർ കെ, കിയ രക്ഷാധികാരി ബഷീർ അൻവാരി, കിയ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റുംഅൽ ഏബിൾ ട്രേഡിങ് & കോൺട്രാക്ടിങ് ഖത്തർ ചെയർമാനുമായ സിദ്ധീഖ് പുറായിൽ ടീം ക്യാപ്റ്റൻമാർക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW