Thursday, March 12, 2026 Last Updated 56 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 12.31 PM

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വർണാഭമായ റിപ്പബ്ലിക് ദിനാഘോഷം

uploads/news/2026/01/822885/jida-school.jpg

ജിദ്ദ: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വിപുലവും ആകർഷകവുമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ കലാപരിപാടികളാൽ സമ്പന്നമായ ചടങ്ങുകൾ പങ്കെടുത്തവർക്കു ഓർമ്മിക്കാവുന്ന അനുഭവമായി.
ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ചടങ്ങിൽ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് കോൺസൽ ജനറലും അദ്ദേഹത്തിന്റെ പത്‌നിയും ചേർന്ന് ത്രിവർണ്ണ ബലൂണുകൾ ആകാശത്തേക്ക് പറത്തി ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം കുറിച്ചു.

ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാർത്ഥികൾ ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളെ ആസ്പദമാക്കി വേഷമണിഞ്ഞ് അവതരിപ്പിച്ച ‘പരേഡ് ഓഫ് പ്രൈഡ്’ ഏറെ ശ്രദ്ധ ആകർഷിച്ചു. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ‘ട്രഡിഷൻ ടു ട്രാൻസ്ഫർമേഷൻ’ എന്ന പ്രമേയത്തിൽ അവതരിപ്പിച്ച സാംസ്‌കാരിക നൃത്തങ്ങൾ ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും പുരോഗമന യാത്രയും മനോഹരമായി അവതരിപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത നൃത്തരൂപങ്ങളും ദേശീയ പ്രതീകങ്ങളെ മുൻനിർത്തിയുള്ള നൃത്താവതരണങ്ങളും ചടങ്ങിന് നിറവും ഉന്മേഷവും പകർന്നു.

സൗദി വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ, പ്രിൻസിപ്പാൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ ചേർന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

ഇ കെ ബാദുഷ

Ads by Google
Ads by Google
TRENDING NOW