-->
കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കനത്ത മഞ്ഞുവീഴ്ചയാണ് കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. ശ്രീനഗര്‍, മണാലി ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. റോഡുകള്‍ തടസ്സപ്പെട്ടതോടെ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിയ നിലയിലാണ്. മൂന്ന് ദിവസത്തെ യാത്രയ്ക്ക് പോയവര്‍ തിരിച്ചുവരാനാകാതെ ഹോട്ടലില്‍ തന്നെ കഴിയുന്ന അവസ്ഥയാണ്. നിരവധി മലയാളികള്‍ നിലവിലെ സാഹചര്യം വ്യക്തമാക്കി വിഡിയോകള്‍ പങ്കുവയ്ക്കുന്നുണ്ട്.
കശ്മീരിലെ പ്രധാന വിനോദകേന്ദ്രമായ സോനാമാര്‍ഗില്‍ ചൊവ്വാഴ്ച രാത്രി ശക്തമായ ഹിമപാതമുണ്ടായി. മലനിരകളില്‍ നിന്നും ശക്തമായ മഞ്ഞ് രാക്ഷസത്തിരമാല പോലെ പെട്ടെന്ന് വരുകയും കെട്ടിടങ്ങളെ മൂടുകയുമായിരുന്നു. നിമിഷനേരം കൊണ്ട് ആ പ്രദേശം മഞ്ഞിനടിയിലായി. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മഞ്ഞുവീഴ്ച ശക്തമായതിനാല്‍ നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടു. 11 ജില്ലകളില്‍ ഹിമപാതത്തിന് സാധ്യതയുണ്ടെന്ന് കശ്മീര്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനന്ത്‌നാഗ്, ബന്ദിപ്പോറ, ബാരാമുള്ള, കുല്‍ഗാം, കുപ്‌വാര, ദോഡ, കിഷ്ത്വാര്‍, പൂഞ്ച്, രജൗരി, രാംബാന്‍ എന്നീ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
#Avalanche reported from #Sonamarg in #Kashmir around 10:13pm. Praying for everyone's safety. pic.twitter.com/Xi2lyWyG0d— Weatherman Navdeep Dahiya (@navdeepdahiya55) January 27, 2026