Saturday, March 14, 2026 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 08.40 AM

കശ്മീരില്‍ അതിശക്തമായ മഞ്ഞുവീഴ്ച; 15 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 5 അടി വരെ മഞ്ഞ്

uploads/news/2026/01/822313/snowfall.gif

ശ്രീനഗര്‍: കനത്ത വേനലിനു ശേഷം കശ്മീരില്‍ അതിശക്തമായ മഞ്ഞുവീഴ്ച. വീശിയടിച്ച അതിശക്തമായ മഞ്ഞുക്കാറ്റില്‍ 15 മണിക്കൂറിനുള്ളില്‍ അസാധാരണമായ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഇതോടെ വിവിധ ജില്ലകളില്‍ ജനജീവിതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ സമതലങ്ങളില്‍ 1.5 മുതല്‍ 3 അടി വരെയും, ഉയര്‍ന്ന പ്രദേശങ്ങളില്‍ 5 അടി വരെയും മഞ്ഞ് വീണു.

ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഞ്ഞുവീഴ്ചയുണ്ടാകുന്നത് അസാധാരണമാണ്. സീമാരി-തീത്വല്‍ മേഖലയില്‍ രണ്ട് ഇഞ്ചിലധികം മഞ്ഞ് രേഖപ്പെടുത്തി. സാധാരണഗതിയില്‍ മഞ്ഞുവീഴ്ചയില്ലാത്ത ഈ പ്രദേശത്ത് 2005-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. പീര്‍ പാഞ്ചാല്‍ മലനിരകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് മഞ്ഞുക്കാറ്റ് വന്‍ നാശം വിതച്ചത്.

ബദ്ഗാം, പുല്‍വാമ, കുല്‍ഗാം, കുപ്വാര, ബാരാമുള്ള എന്നീ ജില്ലകളെയും മഞ്ഞുക്കാറ്റ് കാര്യമായി ബാധിച്ചു. ഈ പ്രദേശങ്ങളിലെ ഉയര്‍ന്ന മലനിരകളില്‍ 2 മുതല്‍ 5 അടി വരെ മഞ്ഞാണ് വെറും 15 മണിക്കൂറിനുള്ളില്‍ അടിഞ്ഞുകൂടിയത്. കുപ്വാര ജില്ലയിലെ കര്‍ണാ താഴ്വരയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,000 മീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി.

ഗതാഗതം, വൈദ്യുതി ബന്ധം, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവ തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്. മഞ്ഞ് നീക്കം ചെയ്യാനും ജനജീവിതം സാധാരണ നിലയിലാക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW