Friday, March 13, 2026 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.04 AM

വന്‍ തീപിടുത്തം, പൊട്ടിത്തെറിയില്‍ വിമാനം പിളര്‍ന്നു: സംഭവസ്ഥലത്ത് നിന്നും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

uploads/news/2026/01/822869/plane-crash.jpg

മുംബൈ: ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിനായി പോകുമ്പോഴായിരുന്നു അജിത് പവാര്‍ സഞ്ചരിച്ച വിമാനം അപടകത്തില്‍ പെട്ടത്. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ തന്നെ ബാരാമതിയിലേക്ക് പുറപ്പെട്ടിരുന്നു.

വിമാനം ലാന്റിംഗിനിടയില്‍ തന്നെ അതിനൊരു അസ്വാഭാവികത തോന്നിയിരുന്നതായും പിന്നീട് അപകടത്തിപെട്ട ശേഷം നാലു തവണ പൊട്ടിത്തെറി ഉണ്ടായതായുമാണ് സംഭവസ്ഥലത്തെ ദൃക്‌സാക്ഷികള്‍ നല്‍കിയിരിക്കുന്ന സൂചനകള്‍. അജിത് പവാറിന്റെ വിമാനം, ലിയര്‍ ജെറ്റ് 45, വിടിഫ-എസ്എസ്‌കെ, രാവിലെ 8:48 ന് ബാരാമതി വിമാനത്താവളത്തിലെ റണ്‍വേ 11 ന്റെ സമീപം തകര്‍ന്നുവീഴുകയായിരുന്നു.

വിമാനം തകരുമമ്പാള്‍ എന്‍സിപി നേതാവിനൊപ്പം അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ജീവനക്കാര്‍, രണ്ട് ക്രൂ അംഗങ്ങള്‍ എന്നിവരും വിമാനത്തില്‍ ഉണ്ടായിരുന്നു, അവരെല്ലാം സംഭവത്തില്‍ മരിച്ചുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്ഥിരീകരിച്ചു.

അജിത് പവാര്‍ ഉള്‍പ്പെടെ എല്ലാവരെയും മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് അജിത് പവാറിന്റെ അടുത്ത സഹായിയായ കിരണ്‍ ഗുര്‍ജാറും പറഞ്ഞു. വിമാനം തകര്‍ന്നപ്പോള്‍ തന്നെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് പൂനെ പോലീസ് സൂപ്രണ്ട് സന്ദീപ് ഗില്‍ പറഞ്ഞത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡിജിസിഎ മേധാവി ഫൈസ് അഹമ്മദ് കിദ്വായ് പറഞ്ഞു.

വിമാനം ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ റണ്‍വേയുടെ വശത്തേക്ക് തെന്നിപ്പോയി അപകടത്തിപെടുകയായിരുന്നു. ഉടന്‍ തന്നെ വിമാനം രണ്ടു കഷ്ണമായി പിളര്‍ന്നു പൊട്ടിത്തെറിച്ചുവെന്ന് ബാരാമതി വിമാനത്താവള മാനേജര്‍ ശിവാജി തവാരെ പറഞ്ഞു. ഒരു സ്വകാര്യ ഓപ്പറേറ്റര്‍ നടത്തിയിരുന്ന ബാരാമതി വിമാനത്താവളം അടുത്തിടെലാണ മഹാരാഷ്ട്ര വിമാനത്താവള വികസന കമ്പനിക്ക് കൈമാറിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW