-->
ദോഹ: 77-ാമത് റിപ്പബ്ലിക് ദിനം ഖത്തറിലെ ഇന്ത്യൻ സമൂഹം ആവേശത്തോടെയും അഭിമാനത്തോടെയും ആഘോഷിച്ചു. ഇന്ത്യൻ എംബസിയും ഇന്ത്യൻ കൾച്ചറൽ സെന്ററും (ഐ.സി.സി) സംയുക്തമായി സംഘടിപ്പിച്ച ചടങ്ങുകൾക്ക് ഖത്തർ സമയം രാവിലെ 6.30ന് തുടക്കമായി. ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ ഐ.സി.സി അങ്കണത്തിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ദേശീയ പതാക ഉയർത്തി. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, കൗൺസിലർമാരായ ഡോ. വൈഭവ് എ. തണ്ടാലെ, ജ്ഞാൻവീർ സിംഗ്, ഫസ്റ്റ് സെക്രട്ടറിമാരായ ഈഷ് സിംഗാൾ, ഹരീഷ് പാണ്ഡേ, എംബസി അനുബന്ധ സംഘടനാ പ്രസിഡണ്ടുമാർ എന്നിവർ സാന്നിധ്യം വഹിച്ചു. തുടർന്ന്ഐസിസി അശോക ഹാളിൽ നടന്നചടങ്ങിൽ അംബാസിഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന അംബാസിഡർ ഖത്തർ ജനതയ്ക്കും ഭരണാധികാരികൾക്കും ഇന്ത്യൻ സമൂഹത്തിന് നൽകി വരുന്ന പിന്തുണയ്ക്കും സൗഹൃദത്തിനും നന്ദി രേഖപ്പെടുത്തി.
അശോകഹാളിലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ അംബാസിഡർ പുഷ്പാർച്ചന അർപ്പിച്ചു. ഐ.സി.സി പ്രസിഡന്റ്എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ്ഷാനവാസ്ബാവ,ഐ.എസ്.സിപ്രസിഡന്റ്ഇ.പിഅബ്ദുറഹിമാൻ,ഐ.ബി.പി.സി പ്രസിഡന്റ്, താഹ മുഹമ്മദ് എന്നിവർ ചേർന്ന് അംബാസിഡർ വിപുലിനെ ആദരിച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ് നന്ദിപറഞ്ഞു. വിവിധ കമ്യുണിറ്റി സംഘടനാ ഭാരവാഹികൾ,ഇന്ത്യൻ സ്കൂൾ മേധാവികൾ, വാണിജ്യ പ്രമുഖർ, മധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.മഞ്ജു മനോജ് അവതാരകയായിരുന്നു. ഐക്യത്തിന്റെയുംദേശസ്നേഹത്തിന്റെയും സന്ദേശമുയർത്തി ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
ഷഫീക്ക് അറക്കൽ