Wednesday, March 11, 2026 Last Updated 21 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 08.30 AM

ഇത് ഒരു സംഭവം തന്നെ! 110 ഇഞ്ചിന്റെ പുത്തന്‍ ടിവി മുകളിലെത്തിക്കാന്‍ ക്രെയിന്‍, വൈറലായി വീഡിയോ

110, inch, television, delivery, home, crane

ഇന്ന് ടെലിവിഷന്‍ ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. പൊതുവെ വീട്ടിലേക്ക് വാങ്ങിയ ഒരു പുതിയ ടിവി കടയില്‍ നിന്നും സുരക്ഷിതമായി നമ്മുടെ വീട്ടിലെ സ്വീകരണമുറിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യം ഇന്നുണ്ട്. എന്നാല്‍, ഒരു ടിവി വീട്ടിലേക്ക് എത്തിക്കാന്‍ ഒരു ക്രെയിന്‍ തന്നെ വേണ്ടിവന്നാലോ, എന്താവും അവസ്ഥ? അതാണ് ഇവിടെയും നടന്നത്. ചൈനയില്‍ നിന്നുള്ള അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്.

ഹുവാവേയുടെ 110 ഇഞ്ച് വലിപ്പമുള്ള ടിവിയാണ് ഉടമയ്ക്ക് ഈ പണി കൊടുത്തിരിക്കുന്നത്. വീടിന്റെ ലിഫ്റ്റിലൂടെയോ പടികളിലൂടെയോ അകത്തേക്ക് കയറ്റാന്‍ കഴിയാത്തത്ര വലുപ്പമുള്ളതിനാലാണത്രെ ടിവി വീടിനകത്ത് എത്തിക്കുന്നതിന് വേണ്ടി ക്രെയിന്‍ ഉപയോഗിക്കേണ്ടി വന്നത്. ഷു സെന്‍ക്വിംഗ് എന്ന യൂസറാണ് എക്‌സില്‍ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ അധികം വൈകാതെ തന്നെ ശ്രദ്ധിക്കപ്പെട്ടു. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകള്‍ രംഗത്തെത്തുകയും ചെയ്തു.

'ഇതൊരു ടിവി അല്ല, ഇതൊരു വലിയ ഇവന്റ് തന്നെയാണ്' എന്നാണ് ടിവി അകത്തെത്തിക്കാനുള്ള തത്രപ്പാടിനെ കുറിച്ച് ഒരാള്‍ കുറിച്ചത്. 'ടിവി വാങ്ങിയപ്പോള്‍ ക്രെയിന്‍ കൂടെ ഫ്രീയായി കിട്ടിയതാണോ' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 'പിയാനോകള്‍ ഇങ്ങനെ കയറ്റുന്നത് കണ്ടിട്ടുണ്ട്, പക്ഷെ ഒരു ടിവിക്ക് വേണ്ടി ഇതാദ്യമാണ് ക്രെയിന്‍ കൊണ്ടുവരുന്നത് കാണുന്നത്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'ഇനി ഈ വീട് മാറി താമസിക്കേണ്ടി വന്നാല്‍ ടിവിയുടെ കാര്യം കഷ്ടത്തിലാകും' എന്നായിരുന്നു മറ്റൊരു കമന്റ്.

Ads by Google
Tuesday 27 Jan 2026 08.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW