Saturday, March 14, 2026 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

പ്രശാന്ത്‌ ബാലകൃഷ്‌ണന്‌ കീര്‍ത്തിചക്ര

uploads/news/2026/01/822544/in2.jpg

ന്യൂഡല്‍ഹി: മലയാളിയായ ഗഗന്‍യാന്‍ ഗ്രൂപ്പ്‌ ക്യാപ്‌റ്റന്‍ പ്രശാന്ത്‌ ബാലകൃഷ്‌ണനടക്കം മൂന്ന്‌ പേര്‍ക്ക്‌ കീര്‍ത്തിചക്ര. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ തലവനാണു പ്രശാന്ത്‌ ബാലകൃഷ്‌ണന്‍ നായര്‍. മേജര്‍ അര്‍ഷദീപ്‌ സിങ്‌, നായിബ്‌ സുബേദാര്‍ ദോലേശ്വര്‍ സുബ്ബ എന്നിവര്‍ക്കും കീര്‍ത്തിചക്ര ലഭിച്ചു. പായ്‌ വഞ്ചിയില്‍ സാഹസികമായി ലോകം ചുറ്റിയ കോഴിക്കോട്‌ സ്വദേശിനി ലെഫ്‌റ്റനന്റ്‌ കമാന്‍ഡര്‍ കെ. ദില്‍നയ്‌ക്ക്‌ ശൗര്യചക്രയും ലഭിച്ചു. ലോകസഞ്ചാരത്തില്‍ ദില്‍നയ്‌ക്കൊപ്പമുണ്ടായിരുന്ന പുതുച്ചേരി സ്വദേശിനി ലെഫ്‌നന്റ്‌ കമാന്‍ഡര്‍ എ. രൂപയ്‌ക്കും ശൗര്യചക്രയുണ്ട്‌.
ഒരു മരണാനന്തര ബഹുമതിയടക്കം പതിമൂന്ന്‌ ശൗര്യ ചക്രങ്ങളും, അഞ്ച്‌ മരണാനന്തര ബഹുമതിയടക്കം 44 സേനാ മെഡലുകളും, ആറ്‌ നാവിക സേനാ മെഡലുകളും, രണ്ട്‌ വ്യോമ സേനാ മെഡലുകളും പ്രഖ്യാപിച്ചു.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി പ്രശാന്ത്‌ ബാലകൃഷ്‌ണ്‍ പരിശീലനം നേടിയിട്ടുണ്ട്‌. പ്രശസ്‌ത നടി ലെനയുടെ ഭര്‍ത്താവാണ്‌ അദ്ദേഹം. ആക്‌സിയോം4 ദൗത്യത്തിനായുള്ള ബാക്കപ്പ്‌ ക്രൂ അംഗമായിരുന്നു. അടുത്ത വര്‍ഷം ഗഗന്‍യാന്‍ ദൗത്യം യാഥാര്‍ഥ്യമാകുമെന്നു കരുതുന്നു. ശഭാംശു ശുക്ലയും പ്രശാന്തും ആ ദൗത്യത്തിന്റെ ഭാഗമാകും.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW