Wednesday, March 11, 2026 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.36 PM

ഇറാന്‍: ഖമനേയി രഹസ്യകേന്ദ്രത്തിലേക്കു മാറി; മസൂദ്‌ ഖമനേയിക്ക്‌ ചുമതല

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തൊള്ള അലി ഖമനേയി രഹസ്യകേന്ദ്രത്തിലേക്കു മാറിയതായി റിപ്പോര്‍ട്ട്‌. ടെഹ്‌റാനിലെ ഒരു സുരക്ഷിത ഭൂഗര്‍ഭ ഷെല്‍ട്ടറിലേക്കാണ്‌ അദ്ദേഹത്തെ മാറ്റിയതത്രേ.
ബോംബാക്രമണങ്ങളെ അതിജീവിക്കാന്‍ രൂപകല്‍പ്പന ചെയ്‌ത ഷെല്‍റ്ററാണ്‌ അദ്ദേഹത്തിനായി ഒരുക്കിയത്‌. അലി ഖമനേയിക്കു പകരം അദ്ദേഹത്തിന്റെ മകന്‍ മസൂദ്‌ ഖമനേയി ചുമതല വഹിക്കും.
ദിവസങ്ങള്‍ക്കു മുമ്പ്‌ ഇറാനും യു.എസും പരസ്‌പരം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. യു.എസ്‌. പടക്കപ്പലുകള്‍ ഇറാനിലേക്കു പുറപ്പെട്ടതായി ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അതേ സമയം, പ്രക്ഷോഭത്തില്‍ 36,500ല്‍ അധികം പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഇന്റര്‍നാഷണല്‍ അവകാശപ്പെട്ടു.
രാജ്യത്തെ ഇന്റര്‍നെറ്റ്‌ നിരോധനം പിന്‍വലിക്കണമെന്നു ഇറാന്‍ പ്രസിഡന്റ്‌ മസൂദ്‌ പെസെഷ്‌കിയന്റെ മകന്‍ യൂസഫ്‌ പെസെഷ്‌കിയന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്‌ചയോളമായി തുടരുന്ന നിരോധനം സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. യു.എന്‍.മനുഷ്യാവകാശ കൗണ്‍സിലില്‍ തങ്ങള്‍ക്ക്‌ അനുകൂലമായി നിലപാട്‌ സ്വീകരിച്ചതില്‍ ഇന്ത്യക്ക്‌ ഇറാന്‍ നന്ദി അറിയിച്ചു.

Ads by Google
Sunday 25 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW