Thursday, March 12, 2026 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 09.37 PM

കവിതയുടെ മൂന്നാം നാള്‍

ഉറവ തുരക്കുംമുമ്പുള്ള മണ്ണിന്റെ
കന്യാചര്‍മംപോലെ
അവളെല്ലാം സഹിച്ചു;
എന്നിട്ടുമവള്‍ പ്രണയജലം നിറച്ചു
നഗ്നയായി മലര്‍ന്നുകിടന്നു;
നിനക്കിറുത്തെടുക്കുവാന്‍,
നിനക്കു ബഡ്‌ഡുചെയ്യുവാന്‍!
പാമ്പുപോലും
വിഷം കലര്‍ത്താത്ത കാനയില്‍
മനുഷ്യാ,
നീയെന്തിനു വിഷം കലര്‍ത്തുന്നു?
പറയുക
പട്ടിണി, പരിവട്ടം,
ഒട്ടിയ പള്ളകള്‍, ...!
മനുഷ്യാ, നീ പരാജിതന്‍!
നിന്റെ വേദങ്ങള്‍,
നിന്റെ ഇസങ്ങള്‍ എല്ലാം
മാര്‍ബിള്‍പാകിയ കല്ലറകള്‍
നിനക്കുടുതുണി ചേരുകയില്ല!
നീയിറങ്ങുക
തിരിഞ്ഞുനോക്കാതോടുക
ലോത്തിന്റെ ഭാര്യയെ ഓര്‍ക്കുക
ഈ മണ്ണഴിയട്ടെ,
ആഴി ശുദ്ധികലശം ചെയ്യട്ടെ
നീ ഇടതുവശത്തെ
കള്ളനെപ്പോലാകട്ടെ;
അടച്ചു മുദ്രവയ്‌ക്കപ്പെട്ട
മാനവികതയ്‌ക്കുമുന്നിലെ
കല്ലുരുട്ടിമാറ്റുവാനന്ന്‌
ഈറനണിഞ്ഞ പ്രഭാതത്തില്‍
സ്വര്‍ഗത്തില്‍ നിന്നൊരു ദൂതന്‍ വരും
അന്നെന്റെ കവിതയ്‌ക്കു
മൂന്നാം നാള്‍
വിശുദ്ധ ഞായര്‍!

നസ്രേത്തില്‍ ജോസ്‌ വര്‍ഗ്ഗിസ്‌

Ads by Google
Sunday 25 Jan 2026 09.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW