-->
ന്യൂയോര്‍ക്ക്: യു.എസിലെ ജോര്‍ജിയയില്‍ കുടുംബ വഴക്കിനെത്തുടര്‍ന്നു യുവാവ് നടത്തിയ വെടിവയ്‌പ്പില്‍ ഭാര്യയും മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടു.
അറ്റ്‌ലാന്റ സ്വദേശിയായ വിജയ് കുമാര്‍ (51) ആണ് ആക്രമണം നടത്തിയത്. അയാളുടെ ഭാര്യ മീമു ഡോഗ്ര (43), ഗൗരവ് കുമാര്‍ (33), നിധി ചാന്‍ഡര്‍ (37), ഹരീഷ് ചാന്‍ഡര്‍ (38) എന്നിവരാണു കൊല്ലപ്പെട്ടത്. പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. വെടിവയ്‌പ്പ് നടക്കുമ്പോള്‍ മൂന്ന് കുട്ടികള്‍ വീട്ടിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ോസറ്റില്‍ ഒളിച്ചാണ് അവര്‍ ജീവന്‍ രക്ഷിച്ചത്.അവരാണു പോലീസിനെ വിവരമറിയിച്ചത്. കുട്ടികളെ ഒരു ബന്ധു ഏറ്റെടുത്തതായി പോലീസ് അറിയിച്ചു.