Wednesday, March 11, 2026 Last Updated 20 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.41 AM

ചിട്ടകളില്ല, സന്തോഷം മാത്രം; 101 പിന്നിട്ട്‌ ജിയാങ്‌ മുത്തശ്ശി

uploads/news/2026/01/822467/2.jpg

ബെയ്‌ജിങ്‌: വ്യായാമം, ഭക്ഷണ ശൈലി, നല്ല ഉറക്കം... ദീര്‍ഘായുസിനു കാരണമായി പല മുതിര്‍ന്നവരും ചൂണ്ടിക്കാട്ടുന്നത്‌ ശീലങ്ങളെയാണ്‌. എന്നാല്‍, ചൈനയിലെ ഷെജിയാങ്‌ പ്രവിശ്യയിലെ വെന്‍ഷൗയില്‍നിന്നുള്ള ജിയാങ്‌ യുകിന്‌ ഈ ചട്ടങ്ങളൊന്നുമില്ല.
സന്തോഷമാണ്‌ ആയുസിന്റെ രഹസ്യമെന്നാണ്‌ അവരുടെ നിലപാട്‌. 'വിപരീത ജീവിതശൈലി'യാണു താന്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. ഏഴ്‌ മക്കളുടെ അമ്മയാണ്‌ അവര്‍.
രാത്രി വൈകുവോളം അവര്‍ ടിവി കാണും. രാത്രികാലങ്ങളില്‍ ലഘുഭക്ഷണങ്ങള്‍ ആസ്വദിക്കുകയും ചെയ്യും. മുത്തശിയുടെ ആരോഗ്യരഹസ്യം പല്ലുകളില്‍ തുടങ്ങും. ഒരു പല്ലുപോലും അവര്‍ക്കു നഷ്‌ടപ്പെട്ടിട്ടില്ല. രാത്രി 2 മണി വരെ അവര്‍ ടിവി കാണും. എങ്കിലും രാവിലെ 10 മണിയോടെ സ്വാഭാവികമായി ഉണരും. ഒരു കപ്പ്‌ കടുംചായ കുടിച്ചാണ്‌ അവരുടെ ദിവസം ആരംഭിക്കുന്നത്‌.
രണ്ട്‌ വര്‍ഷം മുമ്പ്‌ വരെ അവര്‍ വീട്ടിലെ ജോലികള്‍ ചെയ്‌തിരുന്നു. വീഴ്‌ചയില്‍ കൈയ്‌ക്ക് പരിക്കേല്‍ക്കുകയും ശസ്‌ത്രക്രിയ ആവശ്യമായി വരികയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ കുടുംബം അവരെ വീട്ടിലെ ജോലികളില്‍നിന്ന്‌ ഒഴിവാക്കിയത്‌.
പകല്‍ സമയത്ത്‌ ജോലികള്‍ കുറഞ്ഞതോടെ, അവര്‍ പകല്‍ കൂടുതല്‍ ഉറങ്ങാന്‍ തുടങ്ങി, ഇതു രാത്രി വൈകിയും ഉണര്‍ന്നിരിക്കാന്‍ കാരണമായി. അവരുടെ പ്രിയപ്പെട്ട ലഘുഭക്ഷണം വെന്‍ഷൗവിന്റെ പ്രാദേശിക പലഹാരമായ 'മാറ്റിസോങ്‌' ആണ്‌. കൂടാതെ ബിസ്‌കറ്റുകള്‍, ചിപ്‌?സുകള്‍, ഷാക്കിമ, ഉണക്കിയ മധുരക്കിഴങ്ങ്‌ സ്‌നാക്ക്‌സ് എന്നിവയും അവര്‍ ഇഷ്‌ടപ്പെടുന്നു. ഈ പ്രായത്തിലും, ജിയാങ്ങിന്‌ കൃത്രിമ പല്ലുകളോ ദന്തരോഗ ചികിത്സയോ ആവശ്യമായി വന്നിട്ടില്ല. അവരുടെ മകള്‍ പറയുന്നതനുസരിച്ച്‌, അവര്‍ എല്ലാ ഭക്ഷണവും സാവധാനം ചവച്ചരച്ച്‌ കഴിക്കും.
ശാന്തമായ മനസാണ്‌ ദീര്‍ഘായുസിന്‌ കാരണമെന്നാണ്‌ അവരുടെ വിശ്വാസം. സമാധാനപരമായി ജീവിക്കാന്‍ ഇഷ്‌ടപ്പെടുന്ന അവര്‍ ദേഷ്യംപോലും ഒഴിവാക്കുന്നു.
പോസിറ്റീവ്‌ മനോഭാവം ദീര്‍ഘായുസില്‍ വലിയ പങ്ക്‌ വഹിക്കുമെന്നാണ്‌ അവരുടെ ബന്ധുക്കളുടെ നിലപാട്‌.

Ads by Google
Sunday 25 Jan 2026 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW