Wednesday, March 11, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.41 AM

യുൈക്രന്റെ പവര്‍ഗ്രിഡിനു നേരേ റഷ്യന്‍ ആക്രമണം

മോസ്‌കോ: യുൈക്രന്റെ ഊര്‍ജ സൗകര്യങ്ങള്‍ക്കു നേരേ ആക്രമണം അഴിച്ചുവിട്ട്‌ റഷ്യ. ഇതോടെ രാജ്യമൊട്ടാകെ വൈദ്യുതി വിച്‌ഛേദിക്കപ്പെട്ടു. ഇന്നലെ രാവിലെ കീവിലെ ആറായിരത്തോളം കെട്ടിടങ്ങളില്‍ ഹീറ്റിങ്‌ പോലും തടസപ്പെട്ടു. താപനില -10 ഡിഗ്രി സെല്‍ഷ്യസിലെത്തി ജനം തണുത്തുവിറയ്‌ക്കുന്നതിനിടെയാണിത്‌. റഷ്യയും യുൈക്രനുമായി യു.എ.ഇയില്‍ ത്രിരാഷ്‌ട്ര ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു റഷ്യ അവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്‌. ചര്‍ച്ചയുടെ രണ്ടാം ദിവസവും കാര്യമായ മുന്നേറ്റമില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ തലസ്‌ഥാനത്ത്‌ ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക്‌ പരുക്കേറ്റു. ഖാര്‍കിവില്‍ കുട്ടി ഉള്‍പ്പെടെ 19 പേര്‍ക്ക്‌ പരുക്കേറ്റതായും കീവ്‌ മേയര്‍ വിറ്റാലിക്ല ിറ്റ്‌ഷ്കോ റിപ്പോര്‍ട്ട്‌ ചെയ്‌തു.
2022 ലെ അധിനിവേശത്തിനുശേഷം യുൈക്രന്റെ പവര്‍ ഗ്രിഡില്‍ റഷ്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ ശൈത്യകാല ആക്രമണമാണ്‌ ഇന്നലെയുണ്ടായത്‌. ദശലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ ദിവസവും ഏതാനും മണിക്കൂറുകള്‍ മാത്രമാണ്‌ വൈദ്യുതി ലഭിച്ചത്‌. പലര്‍ക്കും ചൂടും വെള്ളവും കിട്ടാതായി.

Ads by Google
Sunday 25 Jan 2026 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW