Monday, March 16, 2026 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.37 AM

പരുക്ക്‌; ഒസാക പിന്മാറി

മെല്‍ബണ്‍: ആധുനിക ഗ്രാന്‍സ്ലാം ടെന്നീസില്‍ 400 ജയങ്ങള്‍ കുറിക്കുന്ന ആദ്യ താരമെന്ന ഖ്യാതിയുമായി സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ നോവാക്‌ ജോക്കോവിച്ച്‌. പുരുഷ സിംഗിള്‍സ്‌ മൂന്നാം റൗണ്ടില്‍ ജോക്കോ ഹോളണ്ടിന്റെ ബോറിച്‌ വാന്‍ ഡെ സാന്‍സ്‌കള്‍പിനെയാണു തോല്‍പ്പിച്ചത്‌. സ്‌കോര്‍: 3-6, 4-6, 6-7 (4/7).
ഗ്രാന്‍സ്ലാം ജയങ്ങളില്‍ ജോക്കോ സ്വിസ്‌ ഇതിഹാസം റോജര്‍ ഫെഡററെക്കാള്‍ (369) ഏറെ മുന്നിലാണ്‌. ഫെഡറര്‍ 60 തോല്‍വികള്‍ നേരിട്ടപ്പോള്‍ ജോക്കോ 55 തവണയാണു തോറ്റത്‌. മൂന്നാം സ്‌ഥാനത്തുള്ള റാഫേല്‍ നദാല്‍ 314 ജയവും 44 തോല്‍വികളും നേരിട്ടു. ഹോളണ്ട്‌ താരത്തെ തോല്‍പ്പിച്ചതോടെ ജോക്കോ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും കൂടുതല്‍ ജയമെന്ന ഫെഡററുടെ റെക്കോഡിന്‌ ഒപ്പവുമായി. മെല്‍ബണ്‍ പാര്‍ക്കില്‍ ഇരുവരും 102 ജയങ്ങള്‍ വീതം കുറിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ജയം തുടര്‍ന്നാല്‍ താരം ഫെഡററിനെ മറികടക്കും. ജോക്കോയുടെ ആദ്യ ഗ്രാന്‍സ്ലാം ജയം 2005 ലെ ഫ്രഞ്ച്‌ ഓപ്പണ്‍ ഒന്നാം റൗണ്ടില്‍ റോബി ഗിനെപ്രിക്കെതിരേയായിരുന്നു. 24 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ജോക്കോ ഒരു തവണ കൂടി ജേതാവായാല്‍ ടെന്നീസില്‍ പുതു ചരിത്രം കുറിക്കും. പ്രീ ക്വാര്‍ട്ടറില്‍ യാക്കൂബ്‌ മെന്‍സികാണു ജോക്കോയുടെ എതിരാളി. ബോറിചിനെതിരേ നടന്ന മൂന്നാം സെറ്റില്‍ മാത്രമാണു ജോക്കോ വെല്ലുവിളി നേരിട്ടത്‌. മൂന്നാം ഗെയിമിനെ താരം തെന്നി വീണത്‌ ആശങ്കയുണ്ടാക്കി. വൈദ്യ സംഘം പരിശോധിച്ച ശേഷമാണു ജോക്കോയ്‌ക്കു മത്സരം തുടരാനായത്‌.
വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ പോളണ്ടിന്റെ ഇഗാ സ്വിയാടെക്‌ പ്രീ ക്വാര്‍ട്ടറിലെത്തി. റഷ്യയുടെ അന്നാ കാലിന്‍സ്‌കായയെയാണ്‌ ഇഗ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-1, 1-6, 6-1. ഒന്നാം സെറ്റ്‌ 24 മിനിറ്റ്‌ കൊണ്ടു നേടിയ ഇഗയ്‌ക്ക് അടുത്ത സെറ്റില്‍ തിരിച്ചടി നേരിട്ടു. മൂന്നാം സെറ്റില്‍ തുടരെ അഞ്ച്‌ ഗെയിമുകള്‍ നേടിയാണ്‌ ഇഗ ആധിപത്യം വീണ്ടെടുത്തത്‌.
നാലു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ യു.എസിന്റെ നവോമി ഒസാക മത്സരത്തില്‍നിന്നു പിന്മാറി. അടിവയറിനേറ്റ പരുക്കു മൂലമാണു പിന്മാറ്റം. അതോടെ ഓസ്‌ട്രേലിയയുടെ ക്വാളിഫയര്‍ മാഡിസണ്‍ ഇന്‍?ിസ്‌ നേരിട്ട്‌ പ്രീ ക്വാര്‍ട്ടറിലെത്തി. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ്‌ ഒസാമ പിന്മാറുന്ന വിവരം പുറത്തുവിട്ടത്‌.

Ads by Google
Sunday 25 Jan 2026 10.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW