-->
പുറം ചൊറിയാന്‍ തോന്നിയാല്‍ കയ്യെത്തുന്നിടത്താണെങ്കില്‍ കൈ കൊണ്ട് അല്ലെങ്കില്‍ വല്ല കമ്പോ വടിയോ ഉപയോഗിച്ചു ചൊറിയുകയാണ് മനുഷ്യന്റെ പണ്ടേയുള്ള ശീലം. എന്നാല്‍ മനുഷ്യര്‍ക്കു മാത്രമല്ല ആ ശീലം. ഓസ്ട്രിയയില്‍ ഈ വിദ്യ ഉപയോഗിച്ച് മുതുക് ചൊറിയുന്നത് ഒരു പശുവാണ്, പേര് വെറോണിക്ക. വിയന്നയിലെ ഗവേഷകരാണ് വെറോണിക്കയുടെ ഈ വിചിത്രശീലം പഠിച്ച് റിപ്പോര്‍ട്ടാക്കിയത്.
കമ്പ് വായില്‍ കടിച്ചുപിടിച്ച് മുതുക് ചൊറിയുന്നതാണ് വെറോണിക്കയുടെ രീതി. ചിമ്പന്‍സികളും മറ്റും കല്ലും വടികളുമൊക്കെ തങ്ങളുടെ ഉപകരണങ്ങളാക്കിയ ധാരാളം സംഭവങ്ങളുണ്ട്. എന്നാല്‍ ഒരു പശു ഇത്തരമൊരു ബുദ്ധിപരമായ നീക്കം നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഒരുപക്ഷേ ഇതാദ്യമാകും. 13 വയസ്സ് പ്രായമുള്ള സ്വിസ് ബ്രൗണ്‍ വിഭാഗത്തില്‍പെട്ട പശുവാണ് വെറോണിക്ക. തെക്കന്‍ ഓസ്ട്രിയയിലെ കരിന്‍ത്യന്‍ പര്‍വതനിരകളുടെ താഴ്വാരത്തെ നോഷ് ഗ്രാമത്തില്‍ വസിക്കുന്ന ഒരു കൃഷിക്കാരന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പശു
വടി മാത്രമല്ല, ബ്രഷ് കൊടുത്താല്‍ ബ്രഷും ഈ പശു ഉപയോഗിക്കും. മൃദുവായ ശരീരഭാഗങ്ങളില്‍ ബ്രഷിന്റെ മൃദുവായ ഭാഗവും കട്ടിയേറിയ ഭാഗങ്ങളില്‍ കട്ടിയേറിയ ബ്രഷ്ഭാഗവും ഉപയോഗിക്കാനുള്ള വകതിരിവും വെറോണിക്കയ്ക്കുണ്ട്.
Simply the cutest video abstract, starring Veronica the cow, from "Flexible use of a multi-purpose tool by a cow": https://t.co/Z3LR8InyIx pic.twitter.com/YPqueaNbHC— Matt Fay 🌱 (@mattefay) January 19, 2026