Thursday, March 12, 2026 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.41 AM

നടപ്പാതയില്‍ ഇന്‍ഫ്ളുവന്‍സറുടെ വീഡിയോ ചിത്രീകരണം: പൊതുസ്ഥലം നിങ്ങളുടെ സ്റ്റുഡിയോ അല്ലെന്ന് നെറ്റീസണ്‍സ്

influencer, film, public, road

സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനുമായി പൊതുസ്ഥലങ്ങളില്‍ എന്ത് അഭ്യാസ പ്രകടനത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. പൊതു സ്ഥലങ്ങളിലെ ഇത്തരം പ്രവണതകള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ഏതായാലും അത്തരമൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 46 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അമുല്യ രത്തന്‍ എന്ന ഇന്‍ഫ്‌ലുവന്‍സറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് വിധേയയായത്. തന്റ് 'ഫിറ്റ് ചെക്ക്' വീഡിയോയ്ക്കിടെ ഒരാള്‍ ക്യാമറയ്ക്ക് മുന്‍പിലൂടെ നടന്നുപോയതിനെത്തുടര്‍ന്ന് അമൂല്യ അജ്ഞാതനായ ആ വഴിയാത്രക്കാരനെ ശകാരിച്ചതാണ് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്.

സംഭവം ഇങ്ങനെ, അമുല്യ റോഡരികില്‍ വച്ച് തന്റെ 'ഫിറ്റ് ചെക്ക്' വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ക്യാമറയിലേക്ക് നോക്കി പിന്നിലേക്ക് നടന്നു നീങ്ങുന്നതിനിടെ, ഫോണില്‍ സംസാരിച്ച് കൊണ്ട് വന്ന ഒരാള്‍ അറിയാതെ അമുല്യയുടെ ഫ്രെയിമിലൂടെ കടന്നുപോയി. തന്റെ വീഡിയോ ചിത്രീകരണം തടസ്സപ്പെട്ടതില്‍ ക്ഷുഭിതയായ അമുല്യ, ഉടന്‍ തന്നെ ആ വ്യക്തിയെ പരസ്യമായി ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തു. തന്റെ വീഡിയോ 'നശിപ്പിച്ചു' എന്ന് ആരോപിച്ച അമുല്യ, ആ വ്യക്തിക്ക് 'സിവിക് സെന്‍സില്ലെന്ന് വീഡിയോയിലൂടെ കുറ്റപ്പെടുത്തി. അദ്ദേഹം തന്നോട് മാപ്പ് പറയേണ്ടതായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കാര്യങ്ങള്‍ അമുല്യയ്ക്ക് എതിരായി മാറി. അമൂല്യയുടെ പെരുമാറ്റത്തെ 'അഹങ്കാരം' എന്നാണ് ഭൂരിഭാഗം ആളുകളും വിശേഷിപ്പിച്ചത്. പൊതുസ്ഥലം ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് വീഡിയോ എടുക്കാനുള്ള സ്വകാര്യ സ്റ്റുഡിയോയല്ലെന്നും പൊതുവഴി എല്ലാവര്‍ക്കും നടക്കാനുള്ളതാണന്നും നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. സമാധാനപരമായി നടന്നുപോകുന്ന ഒരാളെയല്ല, മറിച്ച് വഴി തടസ്സപ്പെടുത്തി വീഡിയോ എടുക്കുന്ന ഇന്‍ഫ്‌ലുവന്‍സറെയാണ് സിവിക് സെന്‍സ് പഠിപ്പിക്കേണ്ടതെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.

Ads by Google
Saturday 24 Jan 2026 09.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW