-->
മോസ്‌കോ: ഗ്രീന്‍ലന്‍ഡിന്റെ ഉടമ ആരാണെങ്കിലും തങ്ങള്‍ക്കു വിഷയമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. അമേരിക്കയും ഡെന്‍മാര്‍ക്കും ഗ്രീന്‍ലന്‍ഡിന്റെ പേരില്‍ കൊമ്പുകോര്‍ക്കുമ്പോഴാണു റഷ്യയുടെ പ്രതികരണം. ഗ്രീന്‍ലന്‍ഡ് നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കങ്ങളോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം സൂചന നല്‍കി.
'ഗ്രീന്‍ലന്‍ഡില്‍ എന്താണ് സംഭവിക്കുന്നതെന്നത് ഞങ്ങള്‍ക്കൊരു വിഷയമല്ല. ഗ്രീന്‍ലന്‍ഡിനെ ഡെന്‍മാര്‍ക്ക് എപ്പോഴും ഒരു കോളനിയായാണ് കണ്ടിട്ടുള്ളത്, അതിനോട് വളരെ കര്‍ക്കശമായി, അല്ലെങ്കില്‍ ക്രൂരമായി തന്നെ പെരുമാറിയിട്ടുണ്ട്.'- പുടിന്‍ പറഞ്ഞു.