-->
ലണ്ടന്‍: പരിണാമ പാതയിലെ വംശനാശം സംഭവിച്ച ഒരു വിഭാഗത്തെ കണ്ടെത്തിയെന്നു ശാസ്‌ത്രജ്‌ഞര്‍. 'പ്രോട്ടോടോക്‌സൈറ്റ്‌സ്' എന്ന് പേരിട്ടിരിക്കുന്ന 'ജീവി', ഏകദേശം 41 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു. പിന്നീട് 36 കോടി വര്‍ഷം മുമ്പ് വംശനാശം സംഭവിച്ചു.
എട്ട് മീറ്റര്‍ ഉയരമുള്ള ഫോസിലില്‍നിന്നാണു പ്രോട്ടോടോക്‌സൈറ്റ്‌സിനെക്കുറിച്ചുള്ള വിവരം സ്‌കോട്ട്‌ലന്‍ഡിലെ നാഷണല്‍ മ്യൂസിയത്തിലെ ശാസ്‌ത്രജ്‌ഞര്‍ക്ക് ലഭിച്ചത്. അടുത്ത കാലംവരെ അതു ഫംഗസ് ആണെന്നാണു കരുതിയിരുന്നത്. എന്നാല്‍, പ്രോട്ടോടോക്‌സൈറ്റ്‌സ് ഒരു ഫംഗസോ സസ്യമോ അല്ലെന്ന് ഗവേഷകര്‍ വിലയിരുത്തി.
'അവ ജീവനുള്ളവരാണ്, എന്നാല്‍ നമ്മള്‍ ഇപ്പോള്‍ അറിയുന്നതുപോലെയല്ല. ഫംഗസ് അല്ലെങ്കില്‍ സസ്യ ജീവനുമായി ബന്ധമില്ലാത്ത ശാരീരികവും രാസപരവുമായ പ്രത്യേകതകള്‍ അവര്‍ പ്രകടിപ്പിക്കുന്നു. അതിനാല്‍ ജീവിതത്തിന്റെ തികച്ചും വംശനാശം സംഭവിച്ച ഒരു പരിണാമ ശാഖയില്‍പ്പെട്ടവരായിരുന്നു അവ'- ഗവേഷകനായ ഡാ. സാന്‍ഡി ഹെതെറിംഗ്‌ടണ്‍ പറഞ്ഞു.
പ്രോട്ടോടോക്‌സൈറ്റ്‌സ് ഭൂമിയില്‍ ഇപ്പോള്‍ നിലവിലില്ലാത്ത തികച്ചും വ്യത്യസ്‌തമായ ഒരു ജീവ രൂപമായിരുന്നു എന്നാണു സിദ്ധാന്തം.