-->
ദോഹ:മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ റേഡിയോ മലയാളം 98.6 എഫ്എമ്മിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘പ്രതിഭാ സംഗമം’ അവിസ്മരണീയമായി. 2024–25 അധ്യായന വർഷത്തിലെ പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിൽ ഉന്നത വിജയം നേടിയ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളെയും അവരുടെ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. മലയാളി സമാജത്തിന്റെ പ്രതിഭാ സംഗമത്തിന്റെ ഭാഗമായി നടത്തിയ ഇന്റർ–സ്കൂൾ മലയാളം ക്വിസ് മത്സരം വിദ്യാർത്ഥികളുടെ അറിവിനൊപ്പം അവരുടെ ഭാഷാസ്നേഹവും തെളിയിച്ച വേദിയായി. കേരളം, മലയാള ഭാഷ, സാഹിത്യം എന്നിവയെ ആസ്പദമാക്കി ദോഹയിലെ 15ഓളം ഇന്ത്യൻ സ്കൂളുകൾ മാറ്റുരച്ചക്വിസ്മത്സരത്തിൽതുടർച്ചയായ മൂന്നാം തവണയും ഭവൻസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി.2019 മുതൽ സമാജം നൽകിവരുന്ന മലയാള പ്രതിഭാ പുരസ്‌കാരത്തിന് ഇത്തവണ 123 വിദ്യാർത്ഥികളാണ് അർഹരായത്.ഐ സി സി അശോകഹാളിൽ നടന്ന ചടങ്ങിൽ ലോക്‌സഭാംഗം അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയായിരുന്നു. മലയാളി സമാജം ചെയർപേഴ്സൺ ലത ആനന്ദ് നായർ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥി അടൂർ പ്രകാശ് എം.പി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും, ക്വിസ് വിജയികൾക്കുള്ള ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, അൽ റവാബി ഗ്രൂപ്പ് ജി.എം കണ്ണു ബക്കർ, ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഇൻകാസ്മുഖ്യരക്ഷാധികാരി ഹൈദർ ചുങ്കത്തറ,ഇൻകാസ് രക്ഷാ ധികാരിജോപ്പച്ചൻതെക്കേകൂറ്റ്, ഇൻകാസ് ജനറൽ സെക്രട്ടറി ബോബൻ വർക്കി, മലയാളി സമാജം അഡ്വൈസർമാരായ പ്രേംജിത്, സുബൈർ പാണ്ഡവത്, ഹനീഫ് ചാവക്കാട്, സെക്രട്ടറി റിൻസ ഫിറോസ്, ട്രഷറർ വീണ ബിധു, ജോയിന്റ് ട്രഷറർ കാർത്തിക നിഷാദ്, ജോയിന്റ് സെക്രട്ടറി ആനന്ദ് ശ്രീകുമാർ, സമാജം എക്സിക്യൂട്ടീവ്സ്, സബ് കമ്മിറ്റി അംഗങ്ങൾ, റേഡിയോ മലയാളം പ്രതിനിധികളായ ആർ ജെ രതീഷ്,ആർ ജെ പാർവതി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ജനറൽ സെക്രട്ടറി സന്തോഷ് യോഹന്നാൻ സ്വാഗതവും വൈസ് പ്രസിഡന്റ് മഞ്ജുനാഥ് നന്ദിയും പറഞ്ഞു.അരുൺ പിള്ള, ജയശ്രീ സുരേഷ് എന്നിവർ അവതാരകരായിരുന്നു.
ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം: സാൻവി ബിജീഷ് & മാളവിക ഉണ്ണികൃഷ്ണൻ (ഭവൻസ് പബ്ലിക് സ്കൂൾ) രണ്ടാം സ്ഥാനം: അനികൈത് കൃഷ്ണ & അഫീന ഫൈസൽ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ) മൂന്നാം സ്ഥാനം: ഭാഗ്യ ശ്രീബിനു & മിഖാ മേരി ജിനേഷ് (ശാന്തിനീകേതൻ ഇന്ത്യൻ സ്കൂൾ)എന്നിവരാണ് വിജയികളായത്. ഹമദ് ആശുപത്രിയിലെ കാർഡിയാക് സർജൻ ഡോ. റഷീദ് പട്ടത്ത്, സാംസ്‌കാരിക പ്രവർത്തകൻ സുനിൽ പെരുമ്പാവൂർ എന്നിവർ ക്വിസ് മാസ്റ്റേഴ്സായിരുന്നു.ഓണാഘോഷങ്ങ ളുടെ ഭാഗമായി സമാജം സംഘടിപ്പിച്ച പിള്ളേരോണം മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനവിതരണവും പ്രതിഭാ സംഗമ വേദിയിൽ നടന്നു. പായസം, അട, കുട്ടി പച്ചടി മത്സരങ്ങളിലെ വിജയികൾക്ക് സമാജം ഭാരവാഹികളും അഡ്വൈസർമാരും ചേർന്ന് പുരസ്‌കാരം നൽകി.പായസം മത്സരം: അനൂപ്, റൈജു ജോർജ്, ഷക്കീല എസ്.വി
അട മത്സരം: ഷക്കീല എസ്.വി, രേഷ്മ ശരത്, പ്രിയ ബാലഭാസ്കർ കുട്ടി പച്ചടി: ആദിത്യ ഇന്ദ്രജിത്, ദർശന്ത് കൃഷ്ണ, ഇഫാഎന്നിവരാണ് വിജയികളായത്.
ഷഫീക്ക് അറക്കൽ