-->
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ യെ അധികാരത്തില്‍ എത്തിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസും കമ്യുണിസ്റ്റും കേരളത്തെ മാറിമാറി ഭരിച്ച് നശിപ്പിച്ചിരിക്കുകയാണെന്നും കടമുള്ള ഒരു സമ്പദ് വ്യവസ്ഥയല്ല മിച്ചമുള്ള ഒരു സമ്പദ്‌വ്യവസ്ഥയാണ് കേരളത്തിന് ആവശ്യമെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയുടെ അദ്ധ്യക്ഷ പ്രസംഗത്തിലായിരുന്നു വിമര്‍ശിച്ചത്.
നാടിന്റെ ഭാവി, കുട്ടികളുടെ ഭാവി, നാടിന്റെ ഭാവി, തലമുറകളുശട ഭാവി നിര്‍ണ്ണയിക്കുന്ന െതരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും എന്‍ഡിഎ യെ അധികാരത്തില്‍ എത്തിക്കണമെന്നും പറഞ്ഞു. എല്‍ഡിഎഫും കോണ്‍ഗ്രസും മാറിമാറി ഭരിച്ചപ്പോള്‍ കേരളത്തില്‍ വിലക്കയറ്റം, െതാഴിലില്ലായ്മ അഴിമതി, കൊള്ള എന്നിവയെല്ലാമായിരുന്നു ഫലം. അതിന്റെ ഉദാഹരണമാണ് ശബരിമലയില്‍ കണ്ട കൊള്ള. ശബരിമലയിലെ ദല്ലാള്‍ സോണിയാഗാന്ധിയെ കാണുന്നു സിപിഐഎമ്മിന്റെ മുഖ്യമന്ത്രിയെ കാണുന്നു. കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഉപഹാരം നല്‍കുന്നു. ഇതെല്ലാം ചോദിക്കേണ്ട വിഷയമാണ്. ഈ നാട്ടില്‍ ജമാ അത്തെ ഇസ്‌ളാമിയും എസ്ഡിപിഐയും വളരുന്നത് കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും പിന്തുണയോടെയാണ്. നമ്മുക്ക് വേണ്ടത് വിശ്വാസിസംരക്ഷണമാണ്. നമ്മുടെ അമ്പലങ്ങളും പള്ളികളും സംരക്ഷിക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രേേ കഴിയു.
പത്തുകൊല്ലം കോണ്‍ഗ്രസ് രാജ്യം ഭരിച്ച് നാടിനെ നശിപ്പിച്ചു. ഇപ്പോള്‍ മോദിജിയുടെ നിതാന്ത പരിശ്രമം കൊണ്ട് ഇന്ത്യ സമ്പദ് ശക്തിയായി വളര്‍ന്നു. ഇതാണ് എന്‍ഡിഎയുെട ഭരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നമ്മുെട ഭാവി എന്താണെന്ന് പഠിക്കണം. കടത്തിന്റേതല്ലാത്ത
ഒരു വികസിത ഭാവിയാണ് കേരളത്തിന് ഉണ്ടാകേണ്ടത്. അതിന് എന്‍ഡിഎ ഇവിടെ ജയിക്കേണ്ടതുണ്ടെന്നും പറഞ്ഞു.