Monday, March 16, 2026 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 12.08 PM

' ഈ വിയോഗം ഉള്‍ക്കൊളളാന്‍ കഴിയുന്നില്ല' ; എസ്.ജാനകിയുടെ മകന്റെ മരണത്തില്‍ വേദന പങ്കുവെച്ച് ശ്വേത മോഹന്‍

uploads/news/2026/01/822215/swetha-mohan-s-janaki.jpg
photo-www.instagram.com/_shwetamohan_/

ഗായിക എസ്. ജാനകിയുടെ മകന്‍ മുരളി കൃഷ്ണയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് ഗായിക ശ്വേത മോഹന്‍.

'' നമ്മുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മകന്‍ മുരളി അണ്ണ ഈ ലോകം വിട്ട് സ്വര്‍ഗത്തിലേക്ക് പോയി എന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട് . ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല... കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞാന്‍ അദ്ദേഹത്തോടും അമ്മയോടും ഒപ്പം ചില സംഗീത പരിപാടികളില്‍ പ്രവര്‍ത്തിക്കുന്നു.നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ജാനകി അമ്മയ്ക്ക് ഇതിനെ മറികടക്കാനുള്ള ശക്തി ലഭിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം'', ശ്വേത മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എസ്. ജാനകിയ്ക്കും മുരളി കൃഷ്ണയ്ക്കുമൊപ്പമുളള ചിത്രവും ശ്വേത മോഹന്‍ പങ്കുവെച്ചിട്ടുണ്ട്.

ഗായിക കെ. എസ് ചിത്രയാണ് മുരളി കൃഷ്ണയുടെ വിയോഗം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 65 വയസ് ആയിരുന്നു. മൈസൂരുവില്‍ ആണ് അന്ത്യം. അസുഖ ബാധിതന്‍ ആയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW